30 November Saturday

കൈത്തറി പ്രദര്‍ശന–വില്‍പ്പന 
മേള ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Aug 28, 2022


കൊച്ചി
ഓണാഘോഷങ്ങളോടനുബന്ധിച്ച് എറണാകുളം ശിവക്ഷേത്ര മൈതാനത്ത്‌ കൈത്തറി, - ചെറുകിട വ്യവസായ ഉൽപ്പന്ന പ്രദർശനമേളയ്‌ക്ക്‌ തുടക്കമായി. വ്യവസായമന്ത്രി പി രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു.  സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ കൈത്തറി ഡയറക്ടറേറ്റും വ്യവസായ ഡയറക്ടറേറ്റും ജില്ലാ വ്യവസായകേന്ദ്രവും ചേർന്നാണ്‌ മേള സംഘടിപ്പിക്കുന്നത്‌. ജില്ലയിലെ കൈത്തറി നെയ്ത്തുശാലകളിൽ നെയ്‌ത വസ്ത്രങ്ങളുടെയും ചെറുകിട വ്യവസായ സംരംഭകരുടെ ഉൽപ്പന്നങ്ങളുടെയും വിപുലശേഖരം മേളയിലുണ്ട്‌.

ടി ജെ വിനോദ് എംഎൽഎ അധ്യക്ഷനായി. മേയർ എം അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.  കൗൺസിലർ പത്മജ എസ് മേനോൻ ആദ്യവിൽപ്പന നിർവഹിച്ചു. ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ പി എ നജീബ്,  മാനേജർ ആർ രമ, കെ പി സദാനന്ദൻ, ടി എസ്‌ ബേബി, ടി പി ബാലകൃഷ്‌ണൻ എന്നിവർ സംസാരിച്ചു.

ചേന്ദമംഗലം കൈത്തറി ഉൾപ്പെടെയുള്ള കൈത്തറി തുണിത്തരങ്ങൾ 20 ശതമാനം റിബേറ്റിൽ വാങ്ങാം. കൈത്തറി സ്റ്റാളുകളിൽനിന്ന്‌ 2000 രൂപയ്ക്ക്‌ തുണിത്തരങ്ങൾ വാങ്ങുന്നവർക്ക്‌ സമ്മാനക്കൂപ്പണുണ്ട്‌. ദിവസവും നറുക്കെടുപ്പിലൂടെ 1000 രൂപയുടെയും ബമ്പർ സമ്മാനമായി 5000 രൂപയുടെയും കൈത്തറിവസ്ത്രങ്ങളും നൽകും. സെപ്തംബർ ഏഴിന്‌ മേള സമാപിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top