23 December Monday

പിറവത്തുനിന്ന്‌ ഗ്രാമീണ 
ബസ് സർവീസ് ആരംഭിക്കണം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


പിറവം
പിറവത്തുനിന്ന്‌ കൂടുതൽ ഗ്രാമീണ സർവീസുകൾ ആരംഭിക്കണമെന്നും കെഎസ്ആർടിസി ബസുകളിൽ വിദ്യാർഥികൾക്ക് നിരക്കിളവ് അനുവദിക്കണമെന്നും ഗതാഗതവകുപ്പ് വിളിച്ചുചേർത്ത ജനകീയസദസ്സിൽ ആവശ്യം. മണ്ണത്തൂർ, കളമ്പൂർ, കൂര്, -വിസാറ്റ്, പെരിയപ്പുറം, വട്ടപ്പാറ, എടയ്ക്കാട്ടുവയൽ തുടങ്ങിയ ഗ്രാമീണ മേഖലയിലേക്ക് ബസ് സര്‍വീസ് ആരംഭിക്കണം. രാവിലെ എറണാകുളത്തേക്കും രാത്രി എറണാകുളത്തുനിന്ന്‌ ഇലഞ്ഞിവഴിയും ബസ് ആരംഭിക്കണം തുടങ്ങിയ ആവശ്യവും ഉന്നയിക്കപ്പെട്ടു.

അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. ആർടിഒ കെ കെ സുരേഷ് കുമാർ പദ്ധതി വിശദീകരിച്ചു. നഗരസഭാ അധ്യക്ഷരായ ജൂലി സാബു, വിജയ ശിവൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ​ന്റ് സ്മിത എൽദോസ്, പഞ്ചായത്ത് പ്രസിഡ​ന്റുമാര്‍ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top