03 November Sunday
കൃഷിക്കൊപ്പം കളമശേരി

കാലാവസ്ഥാവ്യതിയാനം ചെറുക്കാനും കരുത്തേകും: പ്രൊഫ. സി രവീന്ദ്രനാഥ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


കളമശേരി
കൃഷി പ്രോത്സാഹിപ്പിക്കാനായി കളമശേരിയിൽ ആരംഭിച്ച ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുമ്പോൾ അത് കാലാവസ്ഥാവ്യതിയാനം ചെറുക്കാനുള്ള പ്രസ്ഥാനമായി മാറുമെന്ന്‌ പ്രൊഫ. സി രവീന്ദ്രനാഥ്‌.

കാലാവസ്ഥാവ്യതിയാനംകൊണ്ട് ലോകവ്യാപകമായിത്തന്നെ കാർഷികമേഖല തകർന്നുകിടക്കുകയാണ്‌. കാലാവസ്ഥാവ്യതിയാനം കൃഷി ഇല്ലാതാക്കുകയും കൃഷിനാശം കാലാവസ്ഥാവ്യതിയാനം രൂക്ഷമാക്കുകയും ചെയ്യുന്നു. സാധാരണ നിലയിലുള്ള കാലാവസ്ഥയെ തിരിച്ചുപിടിക്കാൻ കൃഷിയാണ് പ്രധാന മാർഗം. ഈ സാഹചര്യത്തിലാണ്‌ ‘കൃഷിക്കൊപ്പം കളമശേരി’ പദ്ധതി കാലാവസ്ഥാവ്യതിയാനം ചെറുക്കാനുള്ള പ്രസ്ഥാനമായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൃഷിക്കൊപ്പം കളമശേരി പദ്ധതിയിൽ രണ്ടാമത് കളമശേരി കാർഷികോത്സവത്തോടനുബന്ധിച്ച് ഏലൂർ ടൗൺഹാളിൽ സംഘടിപ്പിച്ച കുടുംബശ്രീ സംഗമവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു രവീന്ദ്രനാഥ്. നഗരസഭാ ചെയർമാൻ എ ഡി സുജിൽ അധ്യക്ഷനായി. വ്യവസായമന്ത്രി പി രാജീവ്, ഏലൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഇ കെ സേതു, സംഘാടകസമിതി ചെയർമാൻ വി എം ശശി, ജനറൽ കൺവീനർ എം പി വിജയൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ–--ഓർഡിനേറ്റർ ടി എം റെജീന, ജില്ലാ പ്രോഗ്രാം മാനേജർ ടി എം അനൂപ്, നാസർ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top