19 December Thursday

ഓണത്തിന്‌ ഖാദി വസ്‌ത്രങ്ങൾ വാങ്ങാം; നറുക്കെടുപ്പ്‌ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024


കൊച്ചി
കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കലൂരിലെ നവീകരിച്ച ഖാദി ഗ്രാമ സൗഭാഗ്യ ഷോറൂമിൽ ഓണവിപണി സജീവം. പയ്യന്നൂർ പട്ട്‌, കാന്താ സിൽക്ക്‌, ശ്രീകൃഷ്‌ണപുരം പട്ട്‌, സാമുദ്രിക പട്ട്‌ തുടങ്ങി പട്ടുസാരി, കോട്ടൺ സാരി, സമ്മർകൂൾ ഷർട്ട്‌, ജുബ്ബ, കമ്പിളി, മെത്ത, തലയിണ, ബെഡ്‌ഷീറ്റ്‌ തുടങ്ങിയവയുടെ വൈവിധ്യമാർന്ന ശേഖരമാണ്‌ നവീകരിച്ച ഷോറൂമിലുള്ളത്‌. ഷോറൂം വീണ്ടും തുറന്നതുമുതൽ വലിയ തിരക്കാണ്‌. ആഴ്‌ചതോറുമുള്ള നറുക്കെടുപ്പിലെ വിജയികളെ ആകർഷകമായ സമ്മാനങ്ങളാണ്‌ കാത്തിരിക്കുന്നത്‌. ഈ മാസം 17, 23 തീയതികളിൽ രണ്ട്‌ ആഴ്‌ചകളിലെ നറുക്കെടുപ്പ്‌ നടന്നു. വിജയികളിലൊരാൾക്ക്‌ ഖാദി ബോർഡ്‌ വൈസ്‌ ചെയർമാൻ പി ജയരാജൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ആദ്യവാര നറുക്കെടുപ്പിൽ വിജയിച്ച കൂപ്പൺ നമ്പറുകൾ: ഒന്നാംസമ്മാനം–- 81319, രണ്ടാംസമ്മാനം–-31790, മൂന്നാംസമ്മാനം–- 81191. രണ്ടാംവാര നറുക്കെടുപ്പിലെ വിജയികൾ: ഒന്നാംസമ്മാനം–- 79888, രണ്ടാംസമ്മാനം–- 118511, മൂന്നാംസമ്മാനം–- 81677.  ഉത്രാടദിനംവരെ അവധി ദിവസങ്ങളിലും ഷോറൂം പ്രവർത്തിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top