22 December Sunday

രാജിയിൽ ഭിന്നത; വിമുഖത പ്രകടിപ്പിച്ച് "അമ്മ'യിലെ ഒരു വിഭാ​ഗം

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2024

കൊച്ചി> അമ്മ സംഘടനയിലെ കൂട്ടരാജിയിൽ ഭിന്നത. രാജി തീരുമാനം ഏകകണ്ഠമായി എടുത്തതല്ലെന്ന് അമ്മയിലെ ഒരു വിഭാഗം നിലപാടെടുത്തു. മോഹൻ ലാലിനൊപ്പം ഔദ്യോ​ഗികമായി രാജി വച്ചത് 13 പേർ മാത്രമാണെന്നാണ് അവകാശപ്പെടുന്നത്. ടൊവീനോ തോമസ്, അനന്യ, സരയു, വിനു മോഹൻ തുടങ്ങി നാലുപേർ രാജിവച്ചിട്ടില്ലെന്നും പറയുന്നു.

ഭരണസമിതിയിൽ നിന്നും എല്ലാവരും രാജിവച്ചിട്ടില്ലെന്ന് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം സരയു മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാന്‍ ഇതുവരെ കമ്മിറ്റിയില്‍ രാജി സമര്‍പ്പിച്ചിട്ടില്ല. അമ്മ യോഗത്തിലും അങ്ങനെയൊരു നിലപാട് തന്നെയാണ് എടുത്തത്. കൂട്ടരാജിയുടെ കാര്യത്തിൽ ഭിന്നാഭിപ്രായങ്ങളുണ്ടായിരുന്നു.' സരയു പറഞ്ഞു.

‘അമ്മ’ മാത്രം അഡ്രസ് ചെയ്ത് നടത്തേണ്ട ഒരു വാര്‍ത്താസമ്മേളനമായിരുന്നില്ല അത്. ‘അമ്മ’യും ചലച്ചിത്ര മേഖലയിലെ മറ്റം​ഗങ്ങളും കൂടി ഒരുമിച്ച് നടത്തേണ്ടതായിരുന്നുവെന്നും സരയു അഭിപ്രായപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top