തിരുവനന്തപുരം
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്നതിനെതിരെ പ്രതിഷേധവുമായി തൊഴിലാളികൾ. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ കേന്ദ്രങ്ങളിൽ നടന്ന മാർച്ചിലും ധർണയിലും ലക്ഷങ്ങൾ പങ്കാളികളായി. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പു വരുത്തുക, പ്രതിദിന കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ സമയം രാവിലെ ഒമ്പത് മുതൽ വൈകിട്ട് നാലുവരെയാക്കുക, സംസ്ഥാനത്തിന് അർഹമായ ലേബർ ബജറ്റ് അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതി
ഷേധം.
യൂണിയൻ സംസ്ഥാന സെക്രട്ടറി എസ് രാജേന്ദ്രൻ കൊല്ലം ജില്ലയിലെ കടയ്‌ക്കലിലും പ്രസിഡന്റ് ഗിരിജ സുരേന്ദ്രൻ പാലക്കാട് ജില്ലയിലും സമരത്തിൽ പങ്കെടുത്തു. എറണാകുളത്ത് പായിപ്ര പഞ്ചായത്തിൽ ജില്ലാ പ്രസിഡന്റ് ബീന ബാബുരാജും ആലങ്ങാട് പഞ്ചായത്തിൽ ജില്ലാ സെക്രട്ടറി വി എം ശശിയും ഉദ്‌ഘാടനം ചെയ്‌തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..