22 December Sunday

നഴ്‌സിങ്‌ വിദ്യാർഥിനിയുടെ മരണം ; സഹപാഠികൾ റിമാന്‍ഡില്‍

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024


പത്തനംതിട്ട
ചുട്ടിപ്പാറ നഴ്സിങ് കോളേജിലെ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ പ്രതികളായ മൂന്ന് പെൺകുട്ടികൾ വീണ്ടും റിമാൻഡിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് 14 ദിവസം റിമാൻഡിൽ വിട്ടത്​​.

രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി പൂർത്തിയായതിനെ തുടർന്ന് ബുധന്‍ രാവിലെയാണ്​ പ്രതികളെ പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പ്രതികൾക്ക് ജാമ്യം നൽകിയാൽ അന്വേഷണം അട്ടിമറിക്കുമെന്ന് പൊലീസ് അറിയിച്ചു. അന്വേഷണ ചുമതല ഡിവൈഎസ്‌പി നന്ദകുമാറിനാണ്​. നവംബർ 15 ന്​ വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിൽനിന്ന് വീണ നിലയില്‍ അമ്മുവിനെ കണ്ടത്. പിന്നീട് തിരുവന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. വിദ്യാർഥികളുമായി കോളേജിലും ക്യാമ്പസിലും തെളിവെടുപ്പ്‌ നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top