29 November Friday

ഐടിഐകളില്‍ 2 ദിവസം ആര്‍ത്തവ അവധി

വെബ് ഡെസ്‌ക്‌Updated: Thursday Nov 28, 2024


തിരുവനന്തപുരം
സംസ്ഥാനത്തെ ഐടിഐകളിലെ വനിതാ ട്രെയിനികൾക്ക് മാസത്തിൽ രണ്ടുദിവസം ആർത്തവ അവധി അനുവദിച്ച് സർക്കാർ. ആർത്തവദിവസങ്ങളിലെ അവധിയെടുക്കേണ്ടി വരുന്നത്‌ വഴി ഹാജർനില കുറയുക​യും പരീക്ഷയെഴുതാൻ കഴിയാത്ത സാഹചര്യവും ഒഴിവാക്കാനാണ്‌ പുതിയ തീരുമാനം. ഇത്തരത്തിൽ 80 ശതമാനം ഹാജർ തികയാതെ വരുമ്പോൾ ഷോപ്പ് ഫ്ലോർ ട്രെയിനിങ് നൽകി തികയ്‌ക്കാൻ കഴിയുമെന്നാണ് ഉത്തരവിലുള്ളത്. സർവകലാശാലകൾക്ക്‌ സമാനമായി ഐടിഐകളിലെ വിദ്യാർഥികൾക്കും ആർത്തവ അവധി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയും നിവേദനം നൽകിയിരുന്നു. ഇതിനൊപ്പം ഐടിഐകളിൽ‌ ശനി അവധി അനുവദിക്കാനും തീരുമാനിച്ചതായും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. പരിശീലന സമയം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഐടിഐ ഷിഫ്റ്റുകൾ പുനർനിശ്ചയിച്ചു. രാവിലെ 7.30 മുതൽ വൈകിട്ട് മൂന്നുവരെ ആദ്യഷിഫ്റ്റും രാവിലെ 10 മുതൽ 5.30 വരെ രണ്ടാംഷിഫ്റ്റുമാക്കി– മന്ത്രി അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top