മാഹി
മുസ്ലിംലീഗ് ജമാഅത്തെ ഇസ്ലാമിയുടെയും എസ്‌ഡിപിഐയുടെയും തടവറയിലാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. അതുകൊണ്ടാണ് ലീഗ് സംസ്ഥാന പ്രസിഡന്റെന്ന നിലയിൽ സാദിഖലി ശിഹാബ് തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത്. വർഗീയ കൂട്ടുകെട്ടിന്റെ ഗുണഭോക്താക്കൾ കോൺഗ്രസാണ്. ജാതി, മത വർഗീയസംഘടനകൾ ചേർന്നുള്ള മഴവിൽ സഖ്യമാണ് ഇടതുപക്ഷത്തിനെതിരെ കേരളത്തിൽ പ്രവർത്തിക്കുന്നതെന്നും സിപിഐ എം തലശേരി ഏരിയാ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് എം വി ഗോവിന്ദൻ പറഞ്ഞു.
ഏറെക്കാലമായി ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയശക്തികളുമായി ചങ്ങാത്തത്തിലാണ് യുഡിഎഫ്. പാലക്കാട്ടും ഇത് കണ്ടു. അവിടെ യുഡിഎഫിന്റെ വിജയത്തിന് അടിസ്ഥാനമായത് എസ്‌ഡിപിഐയുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകളാണെന്ന് അവർതന്നെ പറയുന്നു. ആദ്യം ആഹ്ലാദപ്രകടനം നടത്തിയതും എസ്‌ഡിപിഐയാണ്. പതിനായിരം വോട്ട് ന്യൂനപക്ഷ വർഗീയ ധ്രൂവീകരണത്തിലൂടെ യുഡിഎഫിന് കിട്ടി. സർക്കാരിനെതിരാകും ചേലക്കരയുടെ വിധിയെഴുത്തെന്നാണ് പ്രതിപക്ഷം വോട്ടെണ്ണലിനുമുമ്പ് പറഞ്ഞത്. ഫലം വന്നപ്പോൾ അവർക്ക് മിണ്ടാട്ടമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..