കൊച്ചി
രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം ജില്ലയിൽ സ്വകാര്യ ബാർ ഉൾപ്പെടെ 209 മദ്യവിൽപ്പനശാലകൾ തുറന്നു. ബിവറേജസ്, കൺസ്യൂമർഫെഡ് എന്നിവയുടെ 43 ഷോപ്പുകളിലൂടെയും 266 ബാറുകളിൽ 118 എണ്ണത്തിലൂടെയും 48 ബിയർ ആൻഡ് വൈൻ പാർലറിലൂടെയും മദ്യം നൽകി. 16.72 കോടിയോളം രൂപയുടെ മദ്യം വിറ്റു. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ ‘ബെവ് ക്യു ആപ്’ മുഖേനയുള്ള മദ്യവിൽപ്പനയിൽ ആദ്യദിനം പരാതികളും ഏറെയുണ്ടായി. ആപ് നൽകിയശേഷം ഒടിപി ലഭിക്കുന്നില്ലെന്നായിരുന്നു ആദ്യപരാതി. പ്ലേസ്‌റ്റോറിൽ ആപ് ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നു.
സന്ദേശംവഴി ക്യൂ ബുക്ക് ചെയ്യാനുള്ള സംവിധാനവും പ്രാവർത്തികമായില്ല. പഞ്ചനക്ഷത്ര ഹോട്ടലുകളുടെ പുറത്തേക്ക് ക്യൂ പലയിടത്തും നീണ്ടു. ക്യുആർ കോഡ് സ്‌കാൻ ചെയ്യാൻ സാധിച്ചില്ല. ഇത്തരത്തിലുള്ളവർക്ക് ഒടിപി കോഡും പേരും എഴുതി മദ്യം നൽകി. കോഡ് സ്‌കാൻ ചെയ്യാനായി കൂടുതൽ സമയം വേണ്ടിവന്നതോടെ പലയിടത്തും ക്യൂ നീണ്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..