22 December Sunday

നാളെ ദീപാവലി; കരുതലോടെ ആഘോഷിക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Oct 29, 2024


തിരുവനന്തപുരം
ദീപങ്ങളുടെ ഉത്സവം ആഘോഷമാക്കാനൊരുങ്ങി നാടൊന്നാകെ. ആഘോഷവേളയിൽ സുരക്ഷമുൻകരുതൽ ഓർമിപ്പിച്ച്‌ അഗ്നിരക്ഷാസേനയും. പടക്കം പൊട്ടിക്കുമ്പോൾ അത്യാഹിതം സംഭവിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് അത്യാവശ്യഘട്ടത്തിൽ ഉപയോഗിക്കാനായി വെള്ളം സമീപത്തു കരുതണമെന്നും പടക്കത്തിന് തീകൊളുത്തുമ്പോൾ സുരക്ഷിത അകലം പാലിക്കണമെന്നും അഗ്നിരക്ഷാസേന ഓർമിപ്പിക്കുന്നു. പരിസരത്തെ മുതിർന്ന വ്യക്തികൾ, കുട്ടികൾ, രോഗികൾ എന്നിവരെക്കൂടി പരിഗണിക്കണമെന്നും നിർദേശിച്ചു. വളർത്തുമൃഗങ്ങൾക്കും കരുതൽ ഉറപ്പാക്കണം. മുതിർന്നവരുടെ സാന്നിധ്യത്തിലേ കുട്ടികൾ പടക്കം പൊട്ടിക്കാവൂ. പൊട്ടിക്കുന്ന സ്ഥലത്ത് പടക്കം കൂട്ടിയിടരുത്. 

പടക്കം കൊളുത്തി റോഡിൽ വലിച്ചെറിയരുത്. 125 ഡെസിബെല്ലിന് മുകളിൽ ശബ്ദമുള്ളവ പൊട്ടിക്കരുത്. ആശുപത്രി, സ്കൂൾ, ഹോസ്റ്റൽ, ആൾക്കൂട്ടം എന്നിവിടങ്ങളിൽ പടക്കം പൊട്ടിക്കരുത്‌. പടക്കം പൊട്ടിക്കുന്ന അവസരത്തിൽ സിൽക്ക്, പോളിസ്റ്റർ വസ്ത്രങ്ങൾ ഉപയോ​ഗിക്കരുത്. രാത്രി എട്ട്  മുതൽ 10 വരെയാണ് പടക്കം പൊട്ടിക്കാൻ അനുമതി.

വിൽപ്പനയിലും 
സുരക്ഷ വേണം
പടക്കവിൽപനശാലകളിൽ നിർദിഷ്‌ട അളവിൽ കൂടുതൽ പടക്കം സൂക്ഷിക്കരുത്. റോഡരികിൽ പടക്ക വിൽപന നടത്തരുത്. വാഹനങ്ങളിൽ പടക്കം വിൽക്കുന്നത് ഒഴിവാക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top