30 October Wednesday

വൈദ്യുതി താരിഫ് ; നിലവിലെ നിരക്ക് 
ഒരുമാസം കൂടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


തിരുവനന്തപുരം
സംസ്ഥാനത്ത്​ നിലവിലെ വൈദ്യുതി നിരക്ക്‌ ഒരു മാസം കൂടി നീട്ടി വൈദ്യുതി റഗുലേറ്ററി കമീഷൻ ഉത്തരവിറക്കി. നവംബർ 30 വരെയോ പുതിയ നിരക്ക്​ പ്രഖ്യാപിച്ചുള്ള ഉത്തരവ്​ വരുന്നതുവരെ​യോ ആയിരിക്കും നിലവിലെ നിരക്ക്​ ബാധകമാവുക. നിരക്ക്​ വർധന സംബന്ധിച്ച അപേക്ഷയിൽ തെളിവെടുപ്പ്​ നടപടിക്രമങ്ങൾ റെഗുലേറ്ററി കമീഷൻ പൂർത്തിയാക്കി. ​ഇലക്​ട്രിസിറ്റി ആക്ടിലെ സെക്​ഷൻ 64 പ്രകാരം നിരക്ക്​ പരിഷ്കരിക്കാനുള്ള അപേക്ഷ ലഭിച്ച്​ 120 ദിവസത്തിനകം ​തെളിവെടുപ്പ്‌ പൂർത്തിയാക്കി അന്തിമ തീരുമാനം എടുക്കണം. ആഗസ്ത്‌​ രണ്ടിനാണ്​ കെഎസ്​ഇബി അപേക്ഷ നൽകിയത്​. 

വേനൽക്കാലത്തെ വലിയതോതിലെ വൈദ്യുതി ഉപയോഗം, ഉയർന്ന വിലക്ക്‌ സംസ്ഥാനത്തിന്‌​ പുറത്തുനിന്ന്​ വൈദ്യുതി വാങ്ങിയതിന്റെ  അധികബാധ്യത എന്നിങ്ങനെയുള്ള ചെലവുകൾ നികത്താനുള്ള നിരക്ക്​ പരിഷ്‌കരണമാണ്‌ കെഎസ്​ഇബി ആവശ്യപ്പെടുന്നത്​. കെഎസ്‌ഇബിയുടെ നിർദ്ദേശങ്ങളും പൊതുതെളിവെടുപ്പിൽ ഉയർന്നതും സെപ്‌തംബർ 18 വരെ ലഭിച്ച രേഖാമൂലമുള്ള വിവിധ  അഭിപ്രായങ്ങളും പരിഗണിച്ച് താരിഫ് നിർണ്ണയത്തിന്റെ മുഴുവൻ പ്രക്രിയയും പൂർത്തിയാക്കാൻ കുറച്ച് ആഴ്ചകൾ കൂടി എടുക്കുമെന്ന്‌ കമീഷൻ ഉത്തരവിൽ വ്യക്തമാക്കി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top