30 October Wednesday

സന്ദർശനാനുമതി നിഷേധിച്ചതിൽ പരിഭവമില്ല: സതീശൻ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


പാലക്കാട്‌
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി  വെള്ളാപ്പള്ളി നടേശൻ യുഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ സന്ദർശനാനുമതി നിഷേധിച്ചതിൽ പരിഭവമില്ലെന്ന്‌ പ്രതിപക്ഷ നേതാവ്‌ വി ഡി സതീശൻ മാധ്യമങ്ങളോട്‌ പറഞ്ഞു. നേരത്തേ ഉമ തോമസിനും അനുമതി നിരസിച്ചിരുന്നു. കോൺഗ്രസ്‌ സമുദായ സംഘടനാനേതാക്കളോട്‌ ദ്രോഹംചെയ്തിട്ടില്ല. എന്നെക്കുറിച്ചും അദ്ദേഹം മോശമായി പറഞ്ഞു. അതിന്‌ മറുപടി പറയുന്നില്ലെന്നും തൃശൂർ പൂരം വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും സതീശൻ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top