കൊച്ചി
കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ വീണ്ടും ഇ- കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തി. കുഴൽക്കിണറിലെ വെള്ളം ശേഖരിക്കുന്ന സംഭരണിയിലാണ് ബാക്ടീരിയ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് ഡിഎംഒ ഡോ. ആശാദേവി പറഞ്ഞു. അഞ്ച് സാമ്പിളാണ് പരിശോധിച്ചത്. 4095 പേരാണ് ഇവിടെ താമസിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി 37 പേരെ അതിസാരത്തിന്റെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നായിരുന്നു പരിശോധന.
ജൂണിലും അഞ്ഞൂറുപേർക്ക് സമാന രോഗലക്ഷണമുണ്ടായിരുന്നു. അന്നും ഇ കോളി ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഫ്ലാറ്റിലേക്ക് കുടിവെള്ളം എത്തിക്കുന്ന എല്ലാ സ്രോതസ്സിലും ക്ലോറിനേഷന്‍ നടത്താനും ഫ്ലാറ്റില്‍നിന്നുള്ള മലിനജലം, ശുചിമുറിമാലിന്യം എന്നിവ ശാസ്ത്രീയമായി സംസ്‌കരിക്കാനും നിർദേശിച്ച് നഗരസഭ നോട്ടീസും നൽകിയിരുന്നു. വെള്ളം ശുദ്ധീകരിക്കുന്ന ഫിൽറ്റർ തകരാറിലായതാണ് നിലവിലെ പ്രശ്‌നമെന്നാണ് അധികൃതർ പറയുന്നത്. ഇത് വേഗത്തിൽ സ്ഥാപിക്കാൻ നഗരസഭ നിർദേശം നൽകിയിട്ടുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..