കാലടി
രണ്ടുദിവസമായി കാലടി സംസ്‌കൃത സർവകലാശാലയിൽ നടന്ന ‘മൽഹാർ’ ബഡ്സ് കലോത്സവത്തിൽ 36 പോയിന്റ് നേടി ചെല്ലാനം ബഡ്സ് സ്കൂളിന് കിരീടം. 20 പോയിന്റ് നേടി പെരുമ്പാവൂർ വേങ്ങൂർ ആശാഭവൻസ് സ്കൾ രണ്ടാംസ്ഥാനം നേടി. മിമിക്രി കലാകാരൻ ബിനു അടിമാലി സമ്മാനദാനം നിർവഹിച്ചു.
പെരുമ്പാവൂർ വേങ്ങൂർ ആശാഭവൻസിലെ അനോയിന്റ് അരവിന്ദ്, നെടുമ്പാശേരി ബഡ്‌സ് സ്കൂളിലെ നന്ദു ഷാജി എന്നിവർ കലാപ്രതിഭ പട്ടം പങ്കിട്ടു. എളങ്കുന്നപ്പുഴ മഹാത്മാ ബഡ്‌സ് റിഹാബിലിറ്റേഷൻ സെന്ററിലെ ജൈനി മരിയ കലാതിലകമായി. സമാപനസമ്മേളനം അസിസ്റ്റന്റ് കലക്ടർ അൻജിത് സിങ് ഉദ്ഘാടനം ചെയ്തു. കാലടി പഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി അധ്യക്ഷനായി.
ഡോ. കെ കെ ഗീതാകുമാരി, റോബിൻ ടോമി എന്നിവർ മുഖ്യപ്രഭാഷണം നടത്തി. കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോ–-ഓർഡിനേറ്റർമാരായ എം ഡി സന്തോഷ്, അമ്പിളി തങ്കപ്പൻ, കെ ആർ രജിത, പൊന്നി കണ്ണൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..