22 December Sunday

സംസ്ഥാനത്ത് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024

ഇല്ലിക്കൽകല്ല്

തിരുവനന്തപുരം > ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ  വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം. കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല് എന്നിവിടങ്ങളിൽ പ്രവേശനം വിലക്കി.

മൂന്നാർ ​ഗ്യാപ്പ് റോഡിൽ യാത്ര നിരോധിച്ചു. ഇടുക്കി ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ള എല്ലാ വിനോ​ദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു. തൃശൂർ, പാലക്കാട് ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളും അടച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top