22 December Sunday

ജൂലൈയിലെ റേഷന്‍ വിതരണം 2 വരെ നീട്ടി ; ശനിയാഴ്‌ച 
റേഷൻകട അവധി

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2024


തിരുവനന്തപുരം
സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ  ജൂലൈയിലെ റേഷൻ വിതരണം ആഗസ്‌ത്‌ രണ്ടുവരെ നീട്ടിയതായി ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. സംസ്ഥാനത്തെ മിക്ക ജില്ലയിലും ഒരാഴ്ചയായി കാലവർഷം രൂക്ഷമായ സാഹചര്യത്തിൽ റേഷൻ വാങ്ങാൻ തടസ്സം നേരിടുന്നതായി സർക്കാർ മനസ്സിലാക്കിയ സാഹചര്യത്തിലാണ് രണ്ടുദിവസംകൂടി ജൂലൈ റേഷൻവിതരണം നീട്ടുന്നത്. സ്റ്റോക്ക് തിട്ടപ്പെടുത്താനായി റേഷൻ വ്യാപാരികൾക്ക് അനുവദിച്ച അവധി ആഗസ്‌ത്‌ മൂന്നിന്‌ ആയിരിക്കും. അഞ്ചുമുതൽ ആഗസ്‌തിലെ റേഷൻ വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top