07 October Monday
ബജറ്റ്‌ പാസാക്കാനായില്ല

നുണക്കൃഷിയുമായി 
യുഡിഎഫ്‌; കാർഷിക ഗ്രാമവികസന ബാങ്ക്‌ ഭരണം പ്രതിസന്ധിയിൽ

വി എസ്‌ വിഷ്‌ണുപ്രസാദ്‌Updated: Monday Sep 30, 2024

തിരുവനന്തപുരം
മുൻവർഷത്തെ കണക്കും നടപ്പുസാമ്പത്തിക വർഷത്തെ ബജറ്റും പാസാക്കാൻ കഴിയാതെ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ഭരണം പ്രതിസന്ധിയിൽ. സാമ്പത്തികവർഷം ആരംഭിച്ച് ആറുമാസത്തിനുള്ളിൽ പൊതുയോഗം ചേർന്ന് കണക്കും ബജറ്റും പാസാക്കണമെന്നാണ്‌ സഹകരണ നിയമം. ഭൂരിപക്ഷമില്ലാത്ത ഭരണസമിതിയായതിനാൽ കഴിഞ്ഞദിവസത്തെ പൊതുയോഗത്തിൽ ഇവ പാസാക്കാൻ കഴിഞ്ഞില്ല. എന്നാൽ കഴിവുകേട്‌ മറച്ചുവയ്‌ക്കാനായി,  എൽഡിഎഫിനെ പഴിചാരി രക്ഷപ്പെടാനാണ്‌ പ്രസിഡന്റ്‌ സി കെ ഷാജി മോഹനും സംഘവും ശ്രമിക്കുന്നത്‌.

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിതബാധിതരായ 52 പേരുടെ വായ്‌പ എഴുതിത്തള്ളാൻ എൽഡിഎഫ്‌ അംഗങ്ങൾ സഹകരിക്കുന്നില്ലെന്നാണ്‌ പൊതുയോഗത്തിനുശേഷം പ്രസിഡന്റ്‌ മാധ്യമങ്ങളോടു പറഞ്ഞത്‌. വായ്‌പകൾ എഴുതിത്തള്ളാൻ ഭരണസമിതി തീരുമാനിച്ചാൽ മതി. രജിസ്‌ട്രാറുടെ അംഗീകാരം വേണമെന്ന്‌ മാത്രം.

യുഡിഎഫ്‌ ഭരണത്തിലേറിയത്‌ കോടതി ഇടപെടലിലൂടെയാണ്‌. ബാങ്ക് പ്രസിഡന്റ്‌ മുൻ ഭരണസമിതിയുടെ കാലത്തുനടന്ന ക്രമക്കേടുകളുടെ പേരിൽ അ ന്വേഷണം നേരിടുന്നയാളും. 77 കാർഷിക വികസന ബാങ്കുകളിൽ 39 എണ്ണത്തിന്റെയും ഭരണം എൽഡിഎഫിനാണ്‌. അ‍പ്പക്‌സ്‌ സ്ഥാപനമായ സംസ്ഥാന സഹകരണ കാർഷിക ഗ്രാമവികസന ബാങ്കിന്റെ ജനറൽ ബോഡിയിൽ 76 സഹകരണ സംഘങ്ങളുടെ പ്രതിനിധികളാണുള്ളത്. 77–ാമതായി കുന്നംകുളം പ്രാഥമിക സഹകരണ കാർഷിക ബാങ്ക്‌ രൂപീകൃതമായെങ്കിലും അ പ്പെക്‌സ്‌ ബാങ്കിൽ അഫിലിയേറ്റ്‌ ചെയ്‌തിരുന്നില്ല. ഈ ബാങ്കിന്റെ പ്രതിനിധിയുടെ വോട്ട്‌ തെരഞ്ഞെടുപ്പിൽ പരിഗണിക്കാത്തതിനാൽ അംഗീകാരമുള്ള 76 ബാങ്കുകളിൽ 39 ഉം എൽഡിഎഫ്‌ നിയന്ത്രണത്തിലാണ്‌. യുഡിഎഫ് 37ലേക്ക് ചുരുങ്ങി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top