01 October Tuesday

നവ സാങ്കേതികമേഖലയിലെ തൊഴിലുകൾക്ക്‌
 യുവതലമുറയെ പ്രാപ്തരാക്കണം: എം ബി രാജേഷ്

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024


കൊച്ചി
നവ സാങ്കേതികമേഖലയിലെ തൊഴിലുകൾ നേടാൻ യുവതലമുറയെ പ്രാപ്തരാക്കണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എം ബി രാജേഷ്. അങ്കമാലി അഡ്‌ലക്സ് കൺവൻഷൻ സെന്ററിൽ ഐസിടി അക്കാദമി ഓഫ് കേരളയുടെ അന്താരാഷ്ട്ര കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാങ്കേതികരംഗത്തെ മാറ്റങ്ങളിലൂടെ സൃഷ്‌ടിക്കപ്പെടുന്ന പുതിയ തൊഴിലവസരങ്ങൾ രാജ്യത്ത്‌ കൂടുതൽ പ്രയോജനപ്പെടുത്താനാകുന്നത്‌ കേരളത്തിനാണ്‌. നിർമിത ബുദ്ധിയുടെ കടന്നുവരവ് തൊഴിൽനഷ്ടം ഉണ്ടാക്കുമെങ്കിലും അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിദ്യാർഥികളെ പ്രാപ്‌തരാക്കണമെന്നും മന്ത്രി പറഞ്ഞു. ഐസിടിഎകെ സിഇഒ മുരളീധരൻ മന്നിങ്കൽ, ഐബിഎം സോഫ്‌റ്റ്‌വെയർ ലാബ്‌സ്‌  പ്രോഗ്രാം ഡയറക്ടർ ആർ ലത, ഐസിടിഎകെ റീജണൽ മാനേജർ സിൻജിത് ശ്രീനിവാസ്, അക്കാദമിക് തലവൻ എം സാജൻ എന്നിവർ സംസാരിച്ചു.

ടിസിഎസ്‌ കേരള വൈസ്‌ പ്രസിഡന്റ്‌ ദിനേശ് തമ്പി അധ്യക്ഷനായി. ‘ദ ക്വാണ്ടം ലീപ്: എഐ ആൻഡ്‌  ബിയോണ്ട്‌’ വിഷയത്തിൽ കേരള ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസലർ സജി ഗോപിനാഥ് സംസാരിച്ചു. സമാപനസമ്മേളനം വ്യവസായമന്ത്രി പി രാജീവ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ബെസ്റ്റ് മെമ്പർ ഇൻസ്റ്റിറ്റ്യൂഷൻ പുരസ്‌കാരം എൻജിനിയറിങ് വിഭാഗത്തിൽ തൃശൂർ ജ്യോതി എൻജിനിയറിങ് കോളേജും പോളിടെക്നിക് വിഭാഗത്തിൽ പെരുമ്പാവൂർ ഗവ. പോളിടെക്നിക് കോളേജും കരസ്ഥമാക്കി. ആർട്‌സ് ആൻഡ്‌ സയൻസ് വിഭാഗത്തിൽ കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാൻസ്‌ഡ്‌ സ്റ്റഡീസിനും പുരസ്‌കാരം ലഭിച്ചു. മികച്ച ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർ പുരസ്‌കാരം എം ഇബ്രാഹിം സലിമിനും മികച്ച ഇക്കോ സിസ്റ്റം പാർട്ണർ അവാർഡ് കൊച്ചി ഇൻഫോപാർക്കിനും സമ്മാനിച്ചു. മികച്ച പ്ലേസ്മെന്റ്‌ ആൻഡ് റിക്രൂട്ട്മെന്റ്‌ പാർട്‌ണർക്കുള്ള പുരസ്കാരം യുഎസ്ടിക്ക് സമ്മാനിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top