21 November Thursday

സ്‌കൂൾ പാഠ്യപദ്ധതിയിൽ വൈദ്യുതിസുരക്ഷാപഠനം പരിഗണനയിൽ: മന്ത്രി കെ കൃഷ്ണൻകുട്ടി

വെബ് ഡെസ്‌ക്‌Updated: Wednesday Oct 30, 2024


കൊച്ചി
സ്കൂൾ പാഠ്യപദ്ധതിയിൽ വൈദ്യുതിസുരക്ഷാപഠനം ഉൾപ്പെടുത്തുന്നത്‌ പരിഗണനയിലാണെന്ന്‌ മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി അപകടങ്ങൾ കുറയ്ക്കാനാകണം. സുരക്ഷാ മുൻകരുതൽ പാലിച്ചാകണം ജീവനക്കാരുടെ  കർത്തവ്യനിർവഹണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ (സിഐടിയു) ടൗൺഹാളിൽ സംഘടിപ്പിച്ച വൈദ്യുതിസുരക്ഷാ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രൻപിള്ള അധ്യക്ഷനായി. കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ മുഖ്യപ്രഭാഷണം നടത്തി. വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ് ഹരിലാൽ വിഷയാവതരണം നടത്തി. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി ദീപ കെ രാജൻ, കെഎസ്‌ഇബി ചീഫ് സേഫ്റ്റി കമീഷണർ വി പ്രദീപ്, എം പി ഗോപകുമാർ, പ്രദീപ് നെയ്യാറ്റിൻകര, കെ സി സിബു, എം ജി സുരേഷ്‌കുമാർ, പി ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.
ക്യൂബയ്ക്കുമേലുള്ള അമേരിക്കൻ ഉപരോധത്തിനെതിരെ അസോസിയേഷൻ നേതൃത്വത്തിൽ ടൗൺഹാളിനുമുന്നിൽ ഐക്യദാർഢ്യ ദിനാചരണം നടത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top