23 December Monday

ജ്ഞാനപീഠ പട്ടികയിൽ നേരത്തെ കേൾക്കാൻ ആഗ്രഹിച്ച പേരാണിത്‌ : എം ടി

വെബ് ഡെസ്‌ക്‌Updated: Saturday Nov 30, 2019


അക്കിത്തത്തിന്‌ ജ്ഞാനപീഠം ലഭിച്ചതിൽ വലിയ സന്തോഷമുണ്ടെന്ന്‌ എം ടി വാസുദേവൻനായർ പറഞ്ഞു. ജ്ഞാനപീഠ പട്ടികയിൽ നേരത്തെ കേൾക്കാൻ ആഗ്രഹിച്ച  പേരാണിത്‌. മലയാള കവിതയിലെ വലിയ പ്രതിഭയാണ്‌. കുട്ടിക്കാലം മുതലേ അറിയാം. 

വളരെയധികം ഇഷ്‌ടപ്പെടുന്ന, സവിശേഷതകൾ ഏറെയുള്ള കവിപ്രതിഭയാണ്‌. ചെറുതായാലും വലുതായാലും ശോഭയുള്ളതാണ്‌ ആ എഴുത്ത്‌. എഴുതിയതെല്ലാം എണ്ണപ്പെട്ട കൃതികളും– എം ടി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top