25 November Monday

എതിർത്തവരെയും സഹകരിപ്പിക്കാൻ സർക്കാർ

ജി രാജേഷ‌് കുമാർUpdated: Saturday Nov 30, 2019



മലപ്പുറത്തിന്റെ കാര്യത്തിൽ പിടിവാശിയില്ലെന്ന്‌ സർക്കാർ. കേരളം പ്രവർത്തന പരിധിയായ കേരള ബാങ്കിന്‌ മലപ്പുറം ജില്ലയിൽ ശാഖ തുറക്കുന്നതിനോ ബാങ്കിങ്‌ സേവനം ലഭ്യമാക്കുന്നതിനോ തടസ്സമൊന്നുമില്ല.  എന്നാൽ, മലപ്പുറത്തിന്റെ കാര്യത്തിൽ സർക്കാരിന്‌ ഒരു പിടിവാശിയുമില്ലെന്ന്‌ മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഹൈക്കോടതി വിധിയോടെ എല്ലാ വിഭാഗവും ബാങ്ക്‌ രൂപീകരണത്തെ അംഗീകരിക്കുമെന്നാണ്‌ സർക്കാർ കരുതുന്നത്‌.

കേരള ബാങ്ക് രൂപീകരണ നടപടികൾക്കൊപ്പം തുടങ്ങിയതാണ്‌ പ്രതിപക്ഷത്തിന്റെ ബാലിശമായ തടസ്സവാദങ്ങൾ. കേരള ബാങ്ക് രൂപീകരണം എന്തുവില കൊടുത്തും തടയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രഖ്യാപിച്ചു. ഇക്കാര്യം ഉന്നയിച്ച് കേന്ദ്ര സർക്കാരിനും  റിസർവ് ബാങ്ക് ഗവർണർക്കുംവരെ കത്തയച്ചു. ലയനപ്രമേയം രണ്ടുതവണ മലപ്പുറം ജില്ലാ ബാങ്ക്‌ പൊതുയോഗം തള്ളി. 21 ഹർജിയാണ്‌ ഹൈക്കോടതിയിൽ നൽകിയത്‌.

കേരള ബാങ്ക് രൂപീകരണ മാതൃക രാജ്യം പിന്തുടരുന്നതൊന്നും കോൺഗ്രസും മുസ്ലിംലീഗും അറിഞ്ഞില്ല. കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്‌ കേരള മാതൃക പിന്തുടരുമെന്ന്‌ പ്രഖ്യാപിച്ചു.  ഉത്തർപ്രദേശിലെ ബിജെപി സർക്കാർ, 50 ജില്ലാ സഹകരണ ബാങ്കിനെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിക്കുന്നത്‌ പഠിക്കാൻ തീരുമാനിച്ചു. മഹാരാഷ്ട്രയിൽ നബാർഡ് മുൻ ചെയർമാൻ യശ്വന്ത് തോറട്ട് അധ്യക്ഷനായി സമിതി ഇതിനായി രൂപീകരിച്ചു. ജാർഖണ്ഡിലും ഛത്തീസ്ഗഢിലും ലയന നടപടികൾ ആരംഭിച്ചു.  കേവലം രാഷ്ട്രീയനേട്ടത്തിനപ്പുറമുള്ള എൽഡിഎഫ്‌ നിലപാടാണ്‌ കേരള ബാങ്ക് യാഥാർഥ്യമാക്കിയത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top