അങ്കമാലി
ചാലക്കുടി ഇടതുകരക്കനാലിൽകൂടിയുള്ള വെള്ളമൊഴുക്ക് 15 ദിവസത്തിൽ രണ്ടുപ്രാവശ്യമെന്നത് നാലുദിവസമാക്കണമെന്ന മഞ്ഞപ്ര പഞ്ചായത്തിന്റെയും കൃഷിക്കാരുടെയും ആവശ്യം പരിശോധിക്കാമെന്ന് ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മഞ്ഞപ്ര പഞ്ചായത്തിലെ തവളപ്പാറ നരിക്കുഴിച്ചിറ, കുടുംബാരോഗ്യ ഉപകേന്ദ്രം എന്നിവയുടെ നിർമാണോദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. 50 ലക്ഷം രൂപയാണ് നരിക്കുഴിച്ചിറ പദ്ധതിക്ക് അനുവദിച്ചത്. പഞ്ചായത്ത് അംഗം സീന മാർട്ടിനും പ്രസിഡന്റ് വത്സലകുമാരി വേണുവും മന്ത്രിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് 50 ലക്ഷം രൂപ അനുവദിച്ച് ടെൻഡർ നടപടികൾ പൂർത്തിയാക്കിയത്.
ആരോഗ്യവകുപ്പിൽനിന്ന് 55 ലക്ഷം രൂപയാണ് കുടുംബാരോഗ്യ ഉപകേന്ദ്രത്തിന്റെ നിർമാണത്തിന് അനുവദിച്ചത്. തവളപ്പാറ കുടുംബാരോഗ്യ കേന്ദ്രപരിസരത്ത് നടന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് വത്സലകുമാരി വേണു അധ്യക്ഷയായി. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എൻജിനിയർ സി ശ്രീകുമാർ റിപ്പോർട്ടും മെഡിക്കൽ ഓഫീസർ സാരിമോൾ റിപ്പോർട്ടും കുടുംബാരോഗ്യ പ്രവർത്തന റിപ്പോർട്ടും സീന മാർട്ടിൻ പദ്ധതി റിപ്പോർട്ടും അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, കേരള കോൺഗ്രസ് എം സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ജോസഫ്, ലാലി ആന്റു, സൗമിനി ശശീന്ദ്രൻ, സി വി അശോക് കുമാർ, അൽഫോൻസാ ഷാജൻ, ഐപി ജേക്കബ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..