22 December Sunday

കാഞ്ഞൂരിൽ 
കനത്ത കൃഷിനാശം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 31, 2024


കാലടി
കനത്ത മഴയിൽ കാഞ്ഞൂരിൽ വ്യാപകമായി കൃഷി നശിച്ചു. 25 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ചെങ്ങൽ, ആറങ്കാവ്, തിരുനാരായണപുരം പ്രദേശങ്ങളിൽ കപ്പ, എത്തവാഴ എന്നിവ വെള്ളത്തിനടിയിലായി. പൈനാടത്ത് ദേവസിക്കുട്ടി, വല്യൂരാൻ ഡേവിസ് എന്നിവരുടെ വിളകളാണ് നശിച്ചത്.  ആറങ്ങാവിൽ മീൻപിടിച്ച് ഉപജീവനം നടത്തിവന്ന ഉതുപ്പാൻ വർഗീസിന്റെ 1.25 ലക്ഷം രൂപ വിലവരുന്ന രണ്ടു വഞ്ചികൾ ഒഴുക്കിൽ നഷ്ടപ്പെട്ടു. കൃഷിനാശമുണ്ടായ സ്ഥലങ്ങൾ കർഷകസംഘം ഏരിയ സെക്രട്ടറി പി അശോകന്റെ നേതൃത്വത്തിൽ സന്ദർശിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top