22 December Sunday

അങ്കമാലി യാർഡിൽ നിർമാണപ്രവൃത്തി ; ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2024


തിരുവനന്തപുരം
അങ്കമാലി യാർഡിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ശനി,   ഞായർ ദിവസങ്ങളിൽ ട്രെയിൻ നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്‌ച പാലക്കാട്‌–-എറണാകുളം ജങ്‌ഷൻ മെമു ( 06797), എറണാകുളം ജങ്‌ഷൻ–പാലക്കാട്‌ മെമു( 06798) എന്നിവ റദ്ദാക്കി.  തൂത്തുക്കുടി– -പാലക്കാട്‌ പാലരുവി എക്‌സ്‌പ്രസ്‌ (16791) ആലുവയിലും തിരുവനന്തപുരം സെൻട്രൽ– -കോഴിക്കോട്‌ ജനശതാബ്ദി എക്‌സ്‌പ്രസ്‌ എറണാകുളം ജങ്‌ഷനിലും തിരുവനന്തപുരം സെൻട്രൽ–-ഷൊർണൂർ വേണാട്‌ എക്‌സ്‌പ്രസ്‌ (163-02) എറണാകുളം ടൗണിലും കണ്ണൂർ– -ആലപ്പുഴ എക്‌സ്‌പ്രസ്‌ (16308) ഷൊർണൂരിലും യാത്ര അവസാനിപ്പിക്കും.

പാലക്കാട്‌–-തൂത്തുക്കുടി പാലരുവി എക്‌സ്‌പ്രസ്‌ (16792) ആലുവയിൽനിന്നും കോഴിക്കോട്‌–-തിരുവനന്തപുരം–- സെൻട്രൽ ജനശതബ്ദി എക്‌സ്‌പ്രസ്‌ (12075) എറണാകുളം ജങ്‌ഷനിൽനിന്നും ഷൊർണൂർ– -തിരുവനന്തപുരം സെൻട്രൽ വേണാട്‌ എക്‌സ്‌പ്രസ്‌ എറണാകുളത്തുനിന്നും ആലപ്പുഴ–- കണ്ണൂർ എക്‌സ്‌പ്രസ്‌ (16307) ഷൊർണൂരിൽനിന്നുമാകും ഞായറാഴ്‌ച  പുറപ്പെടുക. ഈ ദിവസങ്ങളിൽ മറ്റുട്രെയിനുകൾ വൈകാനും സാധ്യതയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top