കൊച്ചി
സ്വർണവില വീണ്ടും റെക്കോഡിലേക്ക്. ബുധനാഴ്‌ച പവന് 520 രൂപ വർധിച്ച് 59,520 രൂപയായി. ഗ്രാമിന് 7440ഉം. ഒരു പവൻ ആഭരണം വാങ്ങാൻ പണിക്കൂലിയും നികുതിയും ഹാൾമാർക്കിങ് നിരക്കും ഉൾപ്പെടെ കുറഞ്ഞത് 64,500 രൂപയോളം വേണം.
ഈ മാസം 11–-ാംതവണയാണ് സ്വർണവില പുതിയ റെക്കോഡിടുന്നത്. ഒരുമാസത്തിനുള്ളിൽ പവന് 2880 രൂപ വർധിച്ചു. അന്താരാഷ്ട്ര വില തുടർച്ചയായി കുതിച്ചുകയറുന്നതാണ് സംസ്ഥാനത്തും വില ഉയർത്തുന്നത്. അന്താരാഷ്ട്ര വില ട്രോയ് ഔൺസിന് (31.1 ഗ്രാം) 2756 ഡോളറിൽ 2778 ഡോളറിലേക്ക് ഉയർന്നു. യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് പ്രധാനകാരണം. വിപണിലെ ഈ സമ്മർദം തെരഞ്ഞെടുപ്പ് നടക്കുന്ന നവംബർ അഞ്ചിന് മുമ്പ് അന്താരാഷ്ട്ര വില 2800 ഡോളറിലെത്തിക്കുമെന്നാണ് വിപണി വിദഗ്ധർ പറയുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..