22 December Sunday
തദ്ദേശ ഉപതെരഞ്ഞെടുപ്പ്‌

യുഡിഎഫിന് മുന്‍തൂക്കം

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2024

 

കൊല്ലം
ജില്ലയിൽ നാല്‌ വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ മൂന്നിടത്തും എൽഡിഎഫ്‌ ഒരിടത്തും വിജയിച്ചു. എൽഡിഎഫിൽനിന്ന്‌ മൂന്ന്‌ വാർഡ് യുഡിഎഫും യുഡിഎഫിൽ നിന്ന്‌ ഒരു വാർഡ്‌ എൽഡിഎഫും പിടിച്ചെടുത്തു. 
ശൂരനാട്‌ തെക്ക്‌ പഞ്ചായത്തിലെ കുമരംചിറയിൽ അജ്‌മൽഖാൻ (കോൺഗ്രസ്‌, ഭൂരിപക്ഷം 167), തൊടിയൂർ പഞ്ചായത്തിലെ പുലിയൂർവഞ്ചി വെസ്റ്റ് നജീബ്‌ മണ്ണേൽ (കോൺഗ്രസ്‌, ഭൂരിപക്ഷം 30), പൂയപ്പള്ളി പഞ്ചായത്തിലെ കാഞ്ഞിരംപാറയിൽ എം ബിന്ദു (കോൺഗ്രസ്‌, ഭൂരിപക്ഷം 22 ), കരവാളൂർ പഞ്ചായത്തിലെ കരവാളൂർ ടൗണിൽ അനൂപ്‌ പി ഉമ്മൻ (സിപിഐ, ഭൂരിപക്ഷം 171) എന്നിവരാണ്‌ വിജയിച്ചത്‌. 
ശൂരനാട്‌ തെക്ക്‌ പഞ്ചായത്തിൽ എൽഡിഎഫിനാണ്‌ ഭരണം. ഉപതെരഞ്ഞെടുപ്പോടെ കക്ഷിനില എൽഡിഎഫ്‌ ഏഴ്‌, യുഡിഎഫ്‌ ഏഴ്‌, ബിജെപി രണ്ട്‌. ഇവിടെ കുമരംചിറ വാർഡിൽ അംഗമായിരുന്ന ദീപ (സിപിഐ) ജോലി ലഭിച്ചതിനെ തുടർന്ന്‌ രാജിവച്ചതാണ്‌. തൊടിയൂർ പഞ്ചായത്തിൽ ഭരണം എൽഡിഎഫിനാണ്‌. ഉപതെരഞ്ഞെടുപ്പോടെ യുഡിഎഫ്‌ 12, എൽഡിഎഫ്‌ 11 എന്നിങ്ങനെയായി കക്ഷിനില. ഇവിടെ പുലിയൂർ വഞ്ചി വെസ്റ്റിൽ എൽഡിഎഫ്‌ അംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന സലിം മണ്ണേലിന്റെ (സിപിഐ എം) മരണത്തെ തുടർന്നാണ്‌ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. 
കരവാളൂർ പഞ്ചായത്തിൽ യുഡിഎഫ്‌ ഭരണമാണ്‌. കക്ഷിനില: യുഡിഎഫ്‌ 10, എൽഡിഎഫ്‌ ആറ്‌. യുഡിഎഫ്‌ സ്വതന്ത്രനായി ജയിച്ച്‌ വൈസ് പ്രസിഡന്റായ കെ എസ് രാജൻപിള്ളയുടെ മരണത്തെ തുടർന്നാണ്‌ കരവാളൂർ ടൗൺ വാർഡിൽ ഉപതെരഞ്ഞെടുപ്പ്‌ നടന്നത്‌. പൂയപ്പള്ളി പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിനാണ്‌ ഭരണം. ഇപ്പോൾ കക്ഷിനില യുഡിഎഫ്‌ എട്ട്‌, എൽഡിഎഫ്‌ ഏഴ്‌, ബിജെപി ഒന്ന്‌ എന്നിങ്ങനെയായി. കാഞ്ഞിരംപാറ വാർഡിൽ പഞ്ചായത്ത്‌ അംഗം ടി എസ്‌ ആതിരയ്ക്ക്‌ (സിപിഐ എം) സർക്കാർജോലി കിട്ടി രാജിവച്ചതിനെ തുടർന്നാണ്‌ തെരഞ്ഞെടുപ്പ്‌ നടന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top