22 December Sunday
സംസ്ഥാന ഹോക്കി ടൂർണമെന്റ്‌

പാലക്കാട്‌ മേരിമാതയും തിരുവനന്തപുരം ജിവി രാജയും ഫൈനലിൽ

സ്വന്തം ലേഖകൻUpdated: Tuesday Oct 1, 2024
കൊല്ലം
പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ജവാഹർലാൽ നെഹ്റു ഹോക്കി ടൂർണമെന്റ് (അണ്ടർ 17)സംസ്ഥാനതല മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട്‌ പന്തലാംപാടം മേരിമാത എച്ച് എസ്എസും തിരുവനന്തപുരം ജിവി രാജ സ്‌കൂളും ഫൈനലിൽ. തിങ്കളാഴ്ച നടന്ന ആദ്യസെമി ഫൈനലിൽ എറണാകുളം ക്രാരിയേലി സെന്റ്‌ മേരീസ്‌ എച്ച്‌എസിനെ 4–-0നാണ്‌ എംഎംഎച്ച്‌എസ്‌ തോൽപ്പിച്ചത്‌. രണ്ടാം സെമിയിൽ മലപ്പുറം പിഎംഎസ്‌എഎം എഎച്ച്‌എസിനെ 0–-5ന്‌ ജിവി രാജ തോൽപ്പിച്ചു. 
ചൊവ്വാഴ്‌ച രാവിലെ പെ ൺകുട്ടികളുടെ വിഭാഗം ആദ്യ സെമി ഫൈനലിൽ കൊല്ലം എസ്‌എൻ ട്രസ്റ്റ് സ്‌കൂളും തിരുവല്ല എസ്‌സി സെമിനാരി എച്ച്‌എസും ഏറ്റുമുട്ടും. രണ്ടാം സെമിയിൽ തിരുവനന്തപുരം ജിവി രാജ സ്‌പോർട്‌സ്‌ സ്‌കൂളും കണ്ണൂർ കോട്ടയം രാജ എച്ച്‌എസും തമ്മിലാണ്‌ മത്സരം. പകൽ രണ്ടിനാണ്‌ ഫൈനൽ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top