19 December Thursday
ജില്ലാ അത്‌ലറ്റിക് മീറ്റ്‌ സമാപിച്ചു

അഞ്ചൽ സെന്റ് ജോൺസ്‌ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Tuesday Oct 1, 2024

ജില്ലാ അത്‌ലറ്റിക്‌ മീറ്റിൽ ചാമ്പ്യന്മാരായ അഞ്ചൽ സെന്റ്‌ ജോൺസ്‌ കോളേജ്‌

 കൊല്ലം

ജില്ലാ അത്‌ലറ്റിക് മീറ്റിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജ് കിരീടം നിലനിർത്തി. 483 പോയിന്റോടെയാണ്‌ സുരേഷ് ബാബു മെമ്മോറിയൽ എവറോളിങ്‌ ട്രോഫി കരസ്ഥമാക്കിയത്‌. 251പോയിന്റോടെ രണ്ടാംസ്ഥാനത്ത്‌ എത്തിയ പുനലൂർ എസ് എൻ കോളേജ് മഹാലക്ഷ്മി സുധീർ ട്രോഫി നേടി. വിവിധ വിഭാഗത്തിലായി 10 വയസ്സിനു താഴെ പെൺകുട്ടികളുടെ വിഭാ​ഗത്തിൽ 23 പോയിന്റോടെ വിമലാ സെൻട്രൽ സ്കൂൾ കാരങ്കോട് ചാമ്പ്യൻഷിപ് കരസ്ഥമാക്കി. 12 വയസ്സിനു താഴെ പെൺകുട്ടികളുടെ വിഭാഗത്തിൽ ജിഎച്ച്എസ്എസ് പൂതക്കുളം 19 പോയിന്റുമായി മുന്നിലെത്തി. 14 വയസ്സിനു താഴെ വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജ് 18 പോയിന്റുമായി മുന്നിലെത്തി.
പതിനാറ് വയസ്സിനു താഴെ വിഭാഗത്തിലും സെന്റ് ജോൺസ് കോളേജാണ്‌ മുന്നിൽ –- 56 പോയിന്റ്. 18 വയസ്സിനു താഴെ വിഭാഗത്തിൽ പുനലൂർ സെന്റ്‌ ​ഗൊരേറ്റി എച്ച്എസ്എസ് 36 പോയിന്റ് നേടി ഒന്നാമതെത്തി. 20 വയസ്സിനു താഴെ വിഭാഗത്തിൽ 82 പോയിന്റുമായി അഞ്ചൽ സെന്റ് ജോൺസ് കോളേജ് മുന്നിലെത്തി. വനിതാ വിഭാഗത്തിൽ 77പോയിന്റ് നേടിയ പുനലൂർ എസ്എൻ കോളേജാണ്‌ ഒന്നാമത്. ആൺകുട്ടികളുടെ 10വയസ്സിനു താഴെ വിഭാഗത്തിൽ കാരങ്കോട് വിമല സെൻട്രൽ സ്കൂൾ 44 പോയിന്റുമായി ചാമ്പ്യന്മാരായി. 12 വയസ്സിനു താഴെ 38.1 പോയിന്റുമായി വിമലാ സെൻട്രൽ സ്കൂൾ തന്നെയാണ്‌ ഒന്നാം സ്ഥാനത്ത്. 14 വയസ്സിനു താഴെ വിഭാഗത്തിൽ അഞ്ചൽ സെന്റ് ജോൺസ് കോളേജ് 19 പോയിന്റുമായി മുന്നിലെത്തി. 16 വയസ്സിനു താഴെ വിഭാഗത്തിൽ 42 പോയിന്റുമായും 18 വയസ്സിനു താഴെ വിഭാഗത്തിൽ 74 പോയിന്റുമായും കൊല്ലം സായിയാണ്‌ ഒന്നാമത്. 20 വയസ്സിനു താഴെ വിഭാഗത്തിൽ 118 പോയിന്റ് നേടിയ അഞ്ചൽ സെന്റ് ജോൺസ് കോളേജ് പുരുഷ വിഭാഗത്തിൽ 83 പോയിന്റുമായും മുന്നിലെത്തി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top