24 November Sunday

ജീവനക്കാരെ ഒഴിവാക്കാനുള്ള കേന്ദ്ര ഉത്തരവ് പിൻവലിക്കണം

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

 

കൊല്ലം
അമ്പതുവയസ്സ് കഴിഞ്ഞ ജീവനക്കാരുടെയും ഓഫീസർമാരുടെയും പ്രവർത്തനക്ഷമതയളന്ന് ജീവനക്കാരെ ഒഴിവാക്കാനായി കേന്ദ്രസർക്കാർ ധനസേവന വിഭാഗം ഇറക്കിയ ഉത്തരവ് പിൻവലിക്കണമെന്ന്‌ ബാങ്കിങ്‌ മേഖലയിലെ താൽക്കാലിക ജീവനക്കാരുടെ സംഘടനയായ ബിടിഇഎഫ്‌ –-ബെഫി ജില്ലാ കൺവൻഷൻ  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എല്ലാ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തുക, ഏകീകൃതമായി ശമ്പളവും ആനുകൂല്യങ്ങളും നൽകുക, അവധി, മെഡിക്കൽ –-ഇൻഷുറൻസ് സംവിധാനങ്ങൾ ഏർപ്പെടുത്തുക എന്നിവയും കൺവൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ്‌ കെ വി ജോർജ്‌ ഉദ്ഘാടനംചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്‌ വിനോദ് കുമാർ അധ്യക്ഷനായി. സെക്രട്ടറി എൽ എസ് നടരാജൻ, സംസ്ഥാന കമ്മിറ്റി അംഗം അഖിൽ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top