01 November Friday
ജില്ലാ അധ്യാപക കലോത്സവം

ചടയമംഗലം ഉപജില്ല ഓവറോൾ ചാമ്പ്യന്മാര്‍

വെബ് ഡെസ്‌ക്‌Updated: Friday Nov 1, 2024

കെഎസ്ടിഎ ജില്ലാ അധ്യാപക കലോത്സവം എഴുത്തുകാരൻ പി കെ അനിൽകുമാർ ഉദ്ഘാടനംചെയ്യുന്നു

 
കൊല്ലം
കെഎസ്ടിഎയുടെ നേതൃത്വത്തിലുള്ള ജില്ലാ അധ്യാപക കലോത്സവം ചാത്തന്നൂർ ഗവ. എച്ച്എസ്എസിൽ എഴുത്തുകാരൻ പി കെ അനിൽകുമാർ ഉദ്ഘാടനംചെയ്തു. 
ജില്ലാ പ്രസിഡന്റ്‌ കെ എൻ മധുകുമാർ അധ്യക്ഷനായി. സംസ്ഥാന എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ജി കെ ഹരികുമാർ, എസ് സബിത, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ ബി ശൈലേഷ് കുമാർ, ജെ ശശികല, ജില്ലാ ട്രഷറർ വി കെ ആദർശ് കുമാർ, ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം എം മനേഷ്, ജില്ലാ സെക്രട്ടറി ബി സജീവ്, കലാവേദി കൺവീനർ വി എസ് ബൈസൽ എന്നിവർ സംസാരിച്ചു. നാലു വേദികളിലെ 20 മത്സരയിനങ്ങളിലായി 200 അധ്യാപകർ മാറ്റുരച്ചു. ചടയമംഗലം ഉപജില്ല ഓവറോൾ നേടി. പുനലൂർ രണ്ടാം സ്ഥാനവും കരുനാഗപ്പള്ളി മൂന്നാം സ്ഥാനവും നേടി. ഡിസംബറിൽ ആലപ്പുഴയിൽ സംസ്ഥാനമേള നടക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top