22 December Sunday

കടയ്ക്കൽ യുപിഎസിൽ വിവിധ പദ്ധതികൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2024

കടയ്ക്കൽ യുപിഎസിലെ വിവിധ പദ്ധതികൾ കെഎസ്എഫ്ഇ ചെയർമാൻ 
കെ വരദരാജൻ ഉദ്ഘാടനംചെയ്യുന്നു

കടയ്ക്കൽ
കടയ്ക്കൽ യുപിഎസിലെ വിവിധ പദ്ധതികൾ കെഎസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് ജെ എം മർഫി അധ്യക്ഷനായി. പി പത്മകുമാർ സ്വാഗതം പറഞ്ഞു. പ്രധാനാധ്യാപകൻ എ എച്ച് ഹുമാംഷാ റിപ്പോർട്ട് അവതരിപ്പിച്ചു. സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് കെഎസ്എഫ്ഇ വാങ്ങി നൽകിയ പഠനോപകരണങ്ങളുടെ വിതരണവും വരദരാജൻ നിർവഹിച്ചു. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമിച്ച അടുക്കള പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാറും എസ്‌സി കുട്ടികൾക്ക് നൽകുന്ന പഠനോപകരണങ്ങളുടെ വിതരണം കിംസാറ്റ് സഹകരണ ആശുപത്രി ചെയർമാൻ എസ് വിക്രമനും പാത്രങ്ങളുടെ കൈമാറ്റം വൈസ്‌ പ്രസിഡന്റ് എസ് എസ് ഷാനിയും നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ കെ എം മാധുരി, വേണുകുമാരൻ നായർ, കെ വേണു, പഞ്ചായത്ത് അംഗങ്ങളായ കടയിൽ സലിം, സി ആർ ലൗലി, ആർ സി സുരേഷ്, പ്രീതൻ ഗോപി, എസ്‌ അനന്തലക്ഷ്മി, ജി സുഷമ, ഡി എസ്‌ സബിത, എ ശ്യാമ, എസ്‌ റീന, പ്രീജാ മുരളി, കെ എസ്‌ അരുൺ, വി ബാബു, ആർ ശ്രീജ, കെഎസ്എഫ്ഇ മാനേജർ എ കെ ഷാജൻഷാ, സി ദീപു, സീനിയർ അസിസ്റ്റന്റ്‌ എസ്‌ ഷാനിസ എന്നിവർ സംസാരിച്ചു. സെലിൻ ജോസഫ് നന്ദി പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top