22 December Sunday

ബാലസംഘം ജില്ലാ സമ്മേളനം 
കരുനാഗപ്പള്ളിയിൽ 19നും 20നും

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ബാലസംഘം ജില്ലാ സമ്മേളന ലോഗോ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻ കോടി പ്രകാശിപ്പിക്കുന്നു

 

കരുനാഗപ്പള്ളി 
ബാലസംഘം ജില്ലാസമ്മേളനം 19നും 20നും കരുനാഗപ്പള്ളിയിൽ നടക്കും. കരുനാഗപ്പള്ളി ടൗൺ ക്ലബ്ബിൽ നടക്കുന്ന സമ്മേളനം ഗായിക ദലീമ ജോജോ എംഎൽഎ ഉദ്ഘാടനംചെയ്യും. സമ്മേളനത്തിന്റെ വിജയത്തിനായി സംഘാടകസമിതി രൂപീകരിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം സൂസൻകോടി ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ്‌ ആർച്ച അധ്യക്ഷയായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ശിവശങ്കരപ്പിള്ള, ബാലസംഘം ജില്ലാ കൺവീനർ അജിത്ത് പ്രസാദ്, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജയപ്രകാശ്, ജില്ലാ കമ്മിറ്റി അംഗം ബി ഗോപൻ, ടി രാജീവ്, ബാലസംഘം ജില്ലാ കോ–-ഓർഡിനേറ്റർ മിഥുൻ, ആർ സന്തോഷ്‌, എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ഷീജ, ആർ മനോജ്‌, ശശികുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി അതുൽ രവി സ്വാഗതവും മധു നന്ദിയും പറഞ്ഞു. സമ്മേളനത്തിന്റെ ലോഗോ സൂസൻകോടി പ്രകാശിപ്പിച്ചു. സംഘാടകസമിതി ഭാരവാഹികൾ: പി കെ ജയപ്രകാശ് (ചെയർമാൻ), ടി രാജീവ് (കൺവീനർ).

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top