05 December Thursday

എയ്ഡ്സ് ബാധിതർ സമൂഹത്തിൽ മാറ്റിനിർത്തപ്പെടേണ്ടവരല്ല: മന്ത്രി കെ എൻ ബാലഗോപാൽ

വെബ് ഡെസ്‌ക്‌Updated: Monday Dec 2, 2024
കൊട്ടാരക്കര
എയ്ഡ്സ് ബാധിതരായവരെ സമൂഹത്തിന്റെ പുറമ്പോക്കിലേക്ക്‌ മാറ്റിനിർത്തരുതെന്നും അവരെ ചേർത്തുനിർത്തി മാനവിക ഐക്യത്തിന്റെ പുതുചരിത്രം രചിക്കണമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. കൊട്ടാരക്കര ആശ്രയ സങ്കേതത്തിൽ എയ്ഡ്സ് ദിനാചരണം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം മാരകരോഗങ്ങൾ വ്യാപിക്കാനുള്ള കാരണങ്ങൾ പലതാണ്‌. 
ഇതിനെതിരെ ശക്തമായ ബോധവൽക്കരണം ആവശ്യമാണ്‌. സർക്കാരിനൊപ്പം സന്നദ്ധസംഘടനകളും മുന്നിട്ടിറങ്ങുമ്പോഴാണ് സമൂലമായ മാറ്റം സംഭവിക്കുകയെന്നും -മന്ത്രി പറഞ്ഞു. ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ്‌ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിവ്യ ചന്ദ്രശേഖർ, പെരുംകുളം രാജീവ്, കെ ജി അലക്സാണ്ടർ, മിനി ജോസ്, ജുബിൻ സാം, എ ജി ശാന്തകുമാർ, അർച്ചന തുടങ്ങിയവർ സംസാരിച്ചു. കലയപുരം ജങ്ഷൻമുതൽ ആശ്രയ സങ്കേതംവരെ എയ്ഡ്സ് ദിനാചരണ റാലി സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top