17 September Tuesday

കൊട്ടാരക്കര ജിഎച്ച്എസ്എസിൽ ലൈബ്രറിയും റീഡിങ്‌ റൂമും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

 

കൊട്ടാരക്കര
ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിക്കായി കാനറ ബാങ്ക് നവീകരിച്ച് നൽകിയ ലൈബ്രറിയും റീഡിങ്‌ റൂമും മുനിസിപ്പൽ ചെയർമാൻ എസ് ആർ രമേശ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ ബി വേണുഗോപാൽ അധ്യക്ഷനായി. പ്രധാനാധ്യാപകൻ ബി ശശിധരൻപിള്ള സ്വാഗതം പറഞ്ഞു. മുനിസിപ്പൽ സ്ഥിരംസമിതി അധ്യക്ഷൻ കെ ഉണ്ണിക്കൃഷ്ണമേനോൻ, കാനറ ബാങ്ക് ഡിവിഷണൽ മാനേജർ ചേതൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഒ ബിന്ദു, പിടിഎ വൈസ് പ്രസിഡന്റ്‌ എം ബി പ്രകാശ്, എസ്എംസി ചെയർമാൻ പി കെ വിജയകുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ആർ പ്രദീപ്, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ നിഷ, ബിപിഒ സ്വപ്ന എസ് കുഴിത്തടത്തിൽ, വിദ്യാരംഗം ഉപജില്ലാ കോ–-ഓർഡിനേറ്റർ എച്ച് എൽ അനൂപ്, കൺവീനർ സിനിരമ, ജ്യോതി മറിയം ജോൺ എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top