22 December Sunday

ആദിവാസി ഊരുകളിൽ 
സ്നേഹസംഗമം നടത്തി വിദ്യാർഥികൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2024

 

കടയ്ക്കൽ
ചിതറ എസ്എൻ എച്ച്എസ്എസിലെ എൻഎസ്എസ് വളന്റിയർമാരും അധ്യാപകരും പൊതുപ്രവർത്തകരും പോട്ടോമാവ് ഊരിലെ കുടുംബങ്ങൾക്കൊപ്പം സ്നേഹസംഗമം നടത്തി. കേന്ദ്ര ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ടി എ സത്യപാൽ ഉദ്ഘാടനംചെയ്തു. ഗോത്രമൂപ്പൻ നാരായണ കാളിയെ ആദരിച്ചു. പെരിങ്ങമല പഞ്ചായത്ത് പ്രസിഡന്റ് ഷിനു മടത്തറ, പച്ചയിൽ സന്ദീപ്, പഞ്ചായത്ത്‌ അംഗം എം ജി ജയ്സിങ്‌, എൻഎസ്എസ് ജില്ലാ കോ–-കൺവീനർ എസ്‌ അഭിലാഷ്, ക്ലസ്റ്റർ കൺവീനർ പി സജി എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ കെ ടി സാബു, എസ്‌ വി പ്രസീദ്, പി ബി ബിനു, പ്രിജി ഗോപിനാഥ്, ഒ ജെ ദിലീപ് എന്നിവർ നേതൃത്വംനൽകി. 
ആദിവാസി ജനവിഭാഗങ്ങളുടെ സാംസ്കാരിക തനിമ പരിചയപ്പെടുക, ഗോത്രജനതയുടെ ശാക്തീകരണ ഇടപെടലുകൾക്ക് പ്രാമുഖ്യം നൽകുക എന്നിവയായിരുന്നു ലക്ഷ്യം. ഗോത്ര കലാരൂപങ്ങൾ, സംയുക്ത കളിമൺ ശിൽപ്പ നിർമാണം, നാടൻപാട്ട്‌ അവതരണം എന്നിവ നടന്നു. ശംഖൊലി ഗോത്രസംഘം ഗോത്ര കലാരൂപം അവതരിപ്പിച്ചു. ഗോത്ര ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിൽപ്പനയും സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top