അഞ്ചൽ
അഞ്ചൽ പഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ് ജയമോഹൻ ഉദ്ഘാടനംചെയ്തു. അഞ്ചൽ ഗവ. എൽപി സ്കൂളിന് പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് നൽകിയാണ് ഉദ്ഘാടനം നിർവഹിച്ചത്. പ്രസിഡന്റ് എ നൗഷാദ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ അനൂജ, ലേഖ, ഉമ, സോമരാജൻ, ആനി ബാബു, പഞ്ചായത്ത് സെക്രട്ടറി രഞ്ജൻ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ തോയിത്തല മോഹൻ സ്വാഗതവും ചന്ദ്രബാബു നന്ദിയും പറഞ്ഞു. ചോരനാട് എൽപിഎസിന് പി എസ് സുപാൽ എംഎൽഎ പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ് കൈമാറി. അഞ്ചൽ പട്ടണത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനുള്ള കർമ പദ്ധതികൾ പഞ്ചായത്ത് ആരംഭിച്ചു. മാലിന്യമുക്ത നഗരമായി അഞ്ചലിനെ മാറ്റുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് പ്രസിഡന്റ് നൗഷാദ് അഭ്യർഥിച്ചു.
പുനലൂർ
മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിൻ പുനലൂർ മുനിസിപ്പാലിറ്റിയിൽ വൈസ് ചെയർമാൻ രഞ്ജിത് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ വസന്ത രഞ്ജൻ ശുചിത്വപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ ബിനോയ് രാജൻ, പ്രിയപിള്ള, കൗൺസിലർമാരായ വി പി ഉണ്ണിക്കൃഷ്ണൻ, നിമ്മി എബ്രഹാം, ബിജു കാർത്തികേയൻ, അരവിന്ദാക്ഷൻ, റഷീദ്കുട്ടി, എൻ സുന്ദരേശൻ, അഖില സുധാകരൻ, ജ്യോതി സന്തോഷ്, ഷെമി അസീസ്, മുനിസിപ്പൽ സെക്രട്ടറി എസ് സുമയ്യബീവി എന്നിവർ സംസാരിച്ചു. തുടർന്ന് ചെമ്മന്തൂർ പൊലീസ് സ്റ്റേഷൻ പരിസരവും സമീപത്തെ റോഡ്, തോട്, പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങൾ ശുചീകരിച്ചു. പുനലൂർ പട്ടണത്തെ പൂർണമായും മാലിന്യമുക്തമാക്കുന്നതിനായുള്ള കർമപദ്ധതികൾ മുനിസിപ്പാലിറ്റി ആരംഭിച്ചു. മാലിന്യമുക്ത നഗരമായി പുനലൂരിനെ മാറ്റുന്നതിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് ചെയർപേഴ്സൺ കെ പുഷ്പലത വാർത്താക്കുറിപ്പിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..