കടയ്ക്കൽ
കടയ്ക്കൽ പഞ്ചായത്തിൽ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനംചെയ്തു. ചന്തമുക്കിൽ വിപ്ലവ സ്മാരക സ്ക്വയറിന് അഭിമുഖമായി നിർമിച്ച വഴിയോര വിശ്രമകേന്ദ്രം ‘ടേക്ക് എ ബ്രേക്ക്’ മന്ത്രി ജെ ചിഞ്ചുറാണിയും ഇതിനോട് അനുബന്ധിച്ചുള്ള കാത്തിരിപ്പുകേന്ദ്രം കിംസാറ്റ് ചെയർമാൻ എസ് വിക്രമനും ചന്തയിലും പഞ്ചായത്ത് ഓഫീസിലും നിർമിച്ച തുമ്പൂർമുഴി മാതൃകയിലുള്ള ജൈവ മാലിന്യ സംസ്കരണ യൂണിറ്റുകൾ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ഷാനി, സിപിഐ എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം നസീർ, വേണുകുമാരൻനായർ, കെ വേണു, കെ എം മാധുരി, പി പ്രതാപൻ, സുധിൻ കടയ്ക്കൽ, വി സുബ്ബലാൽ തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് 40 ലക്ഷം രൂപ ചെലവഴിച്ചാണ് ‘ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കുന്നത്. കമ്പോസ്റ്റ് യൂണിറ്റിനായി 5.46 ലക്ഷവും ചെലവഴിച്ചു. രണ്ടുലക്ഷം രൂപ ചെലവിൽ കിംസാറ്റ് സഹകരണ ആശുപത്രിയാണ് കാത്തിരിപ്പുകേന്ദ്രം നിർമിച്ച് നൽകിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..