23 December Monday

കമ്യൂണിറ്റി സോക്‌പിറ്റ് നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
കുന്നിക്കോട്   
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ജനകീയ ക്യാമ്പയിന് തുടക്കമായി. ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകിട്ടിയ സ്ഥാപനങ്ങളിൽ കമ്യൂണിറ്റി സോക്‌പിറ്റുകൾ നിർമിക്കുന്ന പദ്ധതി പ്രസിഡന്റ്‌ എ ആനന്ദവല്ലി ഉദ്ഘാടനംചെയ്തു. ആർ ആരോമലുണ്ണി അധ്യക്ഷനായി. സ്ഥിരംസമിതി അധ്യക്ഷ പൊന്നമ്മ ജയൻ ശുചിത്വ സന്ദേശം നൽകി. കാര്യറ നസീർ, ശുഭകുമാരി, ഹരികുമാർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ശംഭു, ഉഷാകുമാരി, അരുൺചന്ദ്, ഉല്ലാസ്, മനോജ് എന്നിവർ സംസാരിച്ചു. ഉറവിട മാലിന്യസംസ്‌കരണത്തിലൂടെ പൊതുഇടം ശുചീകരിക്കുന്നതാണ്‌ പദ്ധതി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top