22 December Sunday

ആധുനിക വഴിയോര വിശ്രമകേന്ദ്രം തുറന്നു

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
കരുനാഗപ്പള്ളി  
മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ ആധുനിക വഴിയോര വിശ്രമകേന്ദ്രം തുറന്നു. മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനംചെയ്തു. വൈസ് ചെയർപേഴ്സൺ എ സുനിമോൾ അധ്യക്ഷയായി. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ പി മീന സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ്‌ എൻജിനിയർ എം കെ ബിജു പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷൻ റെജി ഫോട്ടോ പാർക്ക്, വാർഡ് കൗൺസിലർ അഷിത എസ് ആനന്ദ്, ക്ലീൻ സിറ്റി മാനേജർ മുഹമ്മദ് ഫൈസൽ, മുനിസിപ്പൽ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു. നഗരഹൃദയത്തിൽ മാർക്കറ്റ് റോഡിൽ സപ്ലൈകോ സൂപ്പർമാർക്കറ്റിനോട് ചേർന്നാണ് ‘ടേക്ക് എ ബ്രേക്ക്' പദ്ധതി. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് വഴിയോര വിശ്രമകേന്ദ്രം നിർമിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top