23 December Monday

സംരംഭകത്വ കാമ്പയിൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 3, 2024
ചവറ
വ്യവസായവകുപ്പും പന്മന പഞ്ചായത്തും ചേർന്ന് സംരംഭകത്വ പ്രോത്സാഹന കാമ്പയിൻ സംഘടിപ്പിച്ചു. പന്മന പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ ചേർന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ്‌ ഐ ജയചിത്ര ഉദ്ഘാടനംചെയ്തു.  വൈസ് പ്രസിഡന്റ്‌ പന്മന ബാലകൃഷ്ണൻ അധ്യക്ഷനായി. മുൻ വ്യവസായ ഡെപ്യൂട്ടി ഡയറക്ടർ ജി കൃഷ്ണപിള്ള സംരംഭകത്വ ബോധവൽക്കരണവും വ്യവസായ പദ്ധതികളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ചവറ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഡ്രിസിലി,  വ്യവസായ വകുപ്പ് ഇഡിഇ ജി അരുൺ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ  പങ്കെടുത്തു. ചവറ പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പയിന്‍ പഞ്ചായത്ത് പ്രസിഡന്റ്‌ സുരേഷ് കുമാർ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ്‌ ഐ ജയലക്ഷ്മി അധ്യക്ഷയായി. ജി കൃഷ്ണപിള്ള ക്ലാസെടുത്തു. ചവറ ബ്ലോക്ക് വ്യവസായ വികസന ഓഫീസർ ഡ്രിസിലി, ഫുഡ് സേഫ്ടി ഓഫീസർ ഷീന, പഞ്ചായത്ത്‌ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top