22 December Sunday

കാട്ടുപന്നിയെ ഇടിച്ചുവീണ ബൈക്ക് യാത്രക്കാരനു പരിക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
കടയ്ക്കൽ 
കാട്ടുപന്നിയെ ഇടിച്ചുവീണ ബൈക്ക് യാത്രക്കാരനായ പുരോഹിതന് ഗുരുതര പരിക്ക്. ചണ്ണപേട്ട മണക്കോട് സെന്റ്‌ തോമസ് മാർത്തോമാ ചർച്ച് വികാരി റവ. കെവിൻ വർഗീസി (32)നാണ് പരിക്കേറ്റത്. ആയൂർ –-- ചുണ്ട റോഡിൽ കുഴിയം റേഷൻകടയ്ക്ക് സമീപമാണ് കാട്ടുപന്നി റോഡിനു കുറുകെ ചാടി അപകടമുണ്ടാക്കിയത്. ശനി രാവിലെയാണ് അപകടം. കാട്ടുപന്നി ചത്തു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി കാട്ടുപന്നിയെ റോഡിൽനിന്ന് നീക്കം ചെയ്തു. ആയൂർ ശാലോം മാർത്തോമാ ചർച്ചിൽ നടക്കുന്ന അഖില കേരള സൺഡേ സ്കൂളിൽ മുഖ്യാതിഥിയായി പങ്കെടുക്കാൻ വന്നതായിരുന്നു പുരോഹിതൻ. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top