22 December Sunday
സഹോദയ മലയാളം ഭാഷോത്സവം

അഞ്ചല്‍ സെന്റ് ജോണ്‍സ് ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Sunday Nov 3, 2024
അഞ്ചൽ 
കൊല്ലം സഹോദയ മലയാള ഭാഷോത്സവത്തിൽ അഞ്ചൽ സെന്റ് ജോൺസ് സ്‌കൂൾ 187 പോയിന്റോടെ ജേതാക്കളായി. ശാസ്താംകോട്ട ബ്രൂക്ക് ഇന്റർനാഷണൽ സ്‌കൂൾ (159) ,   തിരുവനന്തപുരം സർവോദയ സെൻട്രൽ വിദ്യാലയ(150) രണ്ടുംമൂന്നും സ്ഥാനംനേടി. രാവിലെ നടന്ന സമ്മേളനത്തിൽ സഹോദയ പ്രസിഡന്റ് ഫാ. ബോവസ് മാത്യൂ ഭാഷോത്സവം ഉദ്ഘാടനംചെയ്തു. വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ സഹോദയ ട്രഷറർ ഫാ. കാരിക്കൽ വിൻസെന്റ് ചാക്കോ ട്രോഫികൾ വിതരണം ചെയ്തു. സഹോദയ ഭാരവാഹികളായ ജനറൽ സെക്രട്ടറി ബോണിഫഷ്യ വിൻസെന്റ്, കെ.എം. മാത്യു, ഫാ. എബ്രഹാം തലോത്തിൽ, ഷിബു സക്കറിയ, ജനറൽ കൺവീനർ സെന്റ് ജോൺസ് സ്‌കൂൾ പ്രിൻസിപ്പൽ മേരി പോത്തൻ, കൺവീനർ എം. സുജമോൾ എന്നിവർ പ്രസംഗിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top