കൊല്ലം
കൊല്ലം തുറമുഖത്ത് ഇമിഗ്രേഷൻ ചെക്ക് പോയിന്റ് പ്രവർത്തനം ഭാഗികമായി ആരംഭിച്ചു. ആദ്യത്തെ ഇമിഗ്രേഷൻ പരിശോധന കഴിഞ്ഞ ദിവസം നടന്നു. കൊല്ലം തീരത്ത് നങ്കൂരമിട്ട കേന്ദ്ര ലൈറ്റ് ഹൗസിന്റെ എംവി ഇന്ദിര പോയിന്റ് കപ്പലിലെ ക്രൂ ചെയ്‌ഞ്ചിന്റെ ഭാഗമായ പരിശോധനയാണ് തുറമുഖത്തെ ഫെസിലിറ്റേഷൻ ബിൽഡിങ്ങിലെ ഓഫീസിൽ നടന്നത്. ഇന്ദിര പോയിന്റിലെ ഒരു പബ്ലിക് റിലേഷൻസ് ഓഫീസർ ഇമിഗ്രേഷൻ പൂർത്തിയായി കപ്പലിൽനിന്നു തുറമുഖത്ത് ഇറങ്ങുകയും മറ്റൊരു പിആർഒ കയറുകയുംചെയ്‌തു. ലൈറ്റ്‌ഹൗസുകളുടെ പരിപാലനത്തിനായി എത്തിയതാണ് കപ്പൽ. തങ്കശേരി, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ ലൈറ്റ്‌ഹൗസുകൾ കപ്പലിലുള്ള ഉദ്യോഗസ്ഥർ സന്ദർശിക്കും. കപ്പൽ എന്ന് കൊല്ലം തീരം വിടുമെന്ന് വ്യക്തമല്ല. അതിനിടെ കൊല്ലം തുറമുഖത്ത് ഒരുമാസം മുമ്പും ക്രൂ ചെയ്‌ഞ്ചിങ് നടന്നിരുന്നു. എന്നാൽ, ഇമിഗ്രേഷൻ പരിശോധന നടത്തിയത് തിരുവനന്തപുരത്തെ രജിസ്‌ട്രേഷൻ റീജണൽ ഓഫീസിൽനിന്ന് ഉദ്യോഗസ്ഥർ എത്തിയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..