കൊല്ലം
കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും ഇന്റർനെറ്റിൽ തെരഞ്ഞവർക്കും പങ്കുവച്ചവർക്കുമെതിരെ കൊല്ലം സിറ്റി പൊലീസ് വ്യാപക പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായാണ് ജില്ലയിൽ ഏഴിടങ്ങളിൽ പരിശോധന നടത്തിയത്. കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട്, ഇരവിപുരം, കിളികൊല്ലൂർ, കരുനാഗപ്പള്ളി, ചവറ, പാരിപ്പള്ളി പൊലീസ് സ്റ്റേഷനുകളിലായി ഏഴു കേസുകളും രജിസ്റ്റർചെയ്‌തു. ഏഴ് മൊബൈൽ ഫോണും ലാപ്‌ടോപ്പും രണ്ട് മെമ്മറി കാർഡുകളും എക്‌സ്റ്റേണൽ ഹാർഡ് ഡിസ്‌ക്കും പൊലീസ് പിടിച്ചെടുത്തു. ഇവ കോടതി മുഖാന്തരം ശാസ്ത്രീയ പരിശോധനയ്ക്കായി ഫോറൻസിക്ക് സയൻസ് ലാബിലേക്കയച്ചു. കൊല്ലം സിറ്റി സി ബ്രാഞ്ച് അസിസ്റ്റന്റ് കമീഷണർ ബിനു ശ്രീധറിന്റെയും സിറ്റി സൈബർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അബ്ദുൾ മനാഫിന്റെയും നേതൃത്വത്തിൽ സിറ്റി സൈബർ സെല്ലാണ് റെയ്ഡ് നടപടികൾ ഏകോപിപ്പിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..