കൊല്ലം
കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ്) ജനറൽ സെക്രട്ടറി എം വേണുഗോപാൽ, ജില്ലാ ജോയിന്റ് സെക്രട്ടറി പി എസ് സാനു, ജില്ലാ കമ്മിറ്റി അംഗം ജി ഓമനക്കുട്ടൻ എന്നിവർക്ക് യാത്രയയപ്പ് നൽകി. കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ഉദ്‌ഘാടനംചെയ്‌തു. എസ് സുരുചി അധ്യക്ഷയായി. ഐവാ ൻ ജോൺസൺ സ്വാഗതം പറഞ്ഞു. എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി വി ആർ അജു, ഫെഡറേഷൻ സംസ്ഥാന വർക്കിങ് പ്രസിഡന്റ് ടി ആർ രമേശ്, ബെഫി സംസ്ഥാന ജോയിന്റ് സെക്രട്ടറി സതീശ്, അമൽദാസ്, എം സുരേഷ്, പുഷ്‌പാംഗദൻപിള്ള, ആർ രാജസേനൻ, എസ് സുഗന്ധി, സുനിതാ നാസർ, ബിനു പൊടിക്കുഞ്ഞ് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..