23 November Saturday

കരുനാഗപ്പള്ളി ബോയ്‌സ്‌ എച്ച്‌എസ്‌എസിൽ ഗണിതോത്സവം

വെബ് ഡെസ്‌ക്‌Updated: Sunday Aug 4, 2024

കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച 
ഗണിതശാസ്ത്ര ക്വിസിൽ വിജയിച്ച കുട്ടികൾക്ക് പ്രധാനാധ്യാപിക ടി സരിത 
സമ്മാനങ്ങൾ വിതരണംചെയ്യുന്നു

 

കരുനാഗപ്പള്ളി
കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ പൂർത്തിയായ ബഹുനില മന്ദിരത്തിന്റെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ഗണിതോത്സവം സംഘടിപ്പിച്ചു. ഉപജില്ലയിലെ വിദ്യാലയങ്ങളിൽനിന്നുള്ള കുട്ടികൾക്കായുള്ള ഗണിതശാസ്ത്ര ക്വിസിൽ യുപി വിഭാഗത്തിൽ നമ്പരുവികാല വെൽഫെയർ സ്കൂളിലെ ഇരട്ട സഹോദരങ്ങളായ വി ഋഗ്വേദ്, വി യജുർവേദ് എന്നിവർ ഒന്നാംസ്ഥാനവും പുന്നകുളം സംസ്‌കൃത യുപി സ്കൂളിലെ ശ്രീഹരി സുധീഷ്, എ എസ്‌ അശ്വിൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ സി ദിനു, ടി ജെ അവതാർ എന്നിവർ ഒന്നാം സ്ഥാനവും കരുനാഗപ്പള്ളി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഐ നഫാൻ, ദേവൻ പി ഉണ്ണിത്താൻ എന്നിവർ രണ്ടാംസ്ഥാനവ‍ും നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ തഴവ ഗവ. ഹയർസെക്കൻഡറി സ്‌‍കൂളിലെ എസ്‌ രോമൽ, എ എസ്‌ ഗണേഷ് എന്നിവർ ഒന്നാംസ്ഥാനവും കരുനാഗപ്പള്ളി ബോയ്‌സ് ഹയർ സെക്കൻഡറി സ്കൂ‌ളിലെ മുഹമ്മദ് ജാസിം, ടി എ മഹാദേവൻ എന്നിവർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 
വിജയികൾക്ക് ക്യാഷ്‌ അവാർഡും ട്രോഫിയും സമ്മാനിച്ചു. സ്‌കൂൾ മാനേജിങ്‌ കമ്മിറ്റി പ്രസിഡന്റ് വി പി ജയപ്രകാശ് മേനോൻ പരിപാടി ഉദ്ഘാടനംചെയ്തു. ഐ ചിത്രലേഖ അധ്യക്ഷയായി. പ്രിൻസിപ്പൽ ഐ വീണാറാണി, പ്രധാനാധ്യാപിക ടി സരിത, ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ ജി അമ്പിളി എന്നിവർ സംസാരിച്ചു. എൻ സുഭാഷ് സ്വാഗതവും ക്ലബ്‌ കൺവീനർ ആശാദേവി നന്ദിയും പറഞ്ഞു. ഗണിതശാസ്ത്ര ശിൽപ്പശാലയിൽ വിക്ടേഴ്‌സ് ഫെയിം എസ് എം പ്രതാപ് ക്ലാസെടുത്തു. ഗേൾസ് ഹൈസ്കൂൾ പ്രധാനാധ്യാപിക കെ ജി അമ്പിളി ഉദ്ഘാടനംചെയ്തു. ടി മുരളി മോഡറേറ്ററായി. ജി ദിലീപ്, ഷീജാബീഗം എന്നിവർ സംസാരിച്ചു. ആശാദേവി സ്വാഗതവും ഐ ചിത്രലേഖ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top