കൊല്ലം
വയനാടിന് കൈത്താങ്ങായി എൻ എസ് സഹകരണ ആശുപത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഘട്ടമായി ആശുപത്രി സംഘം 10ലക്ഷം രൂപ കൈമാറി. സംഘത്തിന്റെ പൊതുനന്മ ഫണ്ടിൽനിന്നാണ് തുക കൈമാറിയത്. 2018ലെ പ്രളയകാലത്ത് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് 1.82 കോടി രൂപ മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കും ആശുപത്രി സംഘം 50ലക്ഷം രൂപ കെയർ കേരള പദ്ധതിയിലേക്കും നൽകിയിരുന്നു. കൂടാതെ 2020ൽ കോവിഡ് പ്രതിസന്ധിയിൽ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ഒരു കോടിരൂപയും 2021ൽ വാക്‌സിൻ ചലഞ്ചേറ്റെടുത്ത് 25ലക്ഷം രൂപയും സംഭാവന ചെയ്തിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..