22 October Tuesday

സ്വച്ഛതാ ഹി സേവാ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

നാഷണൽ സർവീസ് സ്കീം നടപ്പാക്കി വന്ന ശുചിത്വഭാരതം പദ്ധതിയുടെ ഭാഗമായുള്ള സ്വച്ഛതാ ഹി സേവാ പരിപാടിയിൽ 
മെഗാ കടൽത്തീര ശുചീകരണം കൊല്ലം ബീച്ചിൽ സംഘടിപ്പിച്ചപ്പോൾ

ചവറ
നാഷണൽ സർവീസ് സ്കീം നടപ്പാക്കി വന്ന ശുചിത്വഭാരതം പദ്ധതിയുടെ ഭാഗമായുള്ള സ്വച്ഛതാ ഹി സേവാ പരിപാടിക്ക് സമാപനമായി. വാരാചരണത്തിന്റെ ഭാഗമായി മാലിന്യമുക്ത നവകേരളം ബോധവൽക്കരണ പരിപാടി, കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ, ക്യാമ്പസ് ശുചീകരണം, സെമിനാർ, ക്വിസ്, സംവാദം, പോസ്റ്റർ പ്രദർശനം, ഭവന സന്ദർശനം, ദേശീയ സമുദ്രതീരദിനത്തോട്‌ അനുബന്ധിച്ച് കടൽത്തീര ശുചീകരണം എന്നിവ സംഘടിപ്പിച്ചു. 
ഗാന്ധി ജയന്തിദിനത്തിൽ നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ ജില്ലയിലെ വിവിധ കോളേജുകളിലെ 400 സന്നദ്ധ സേവകർ പങ്കെടുത്ത മെഗാ കടൽത്തീര ശുചീകരണം കൊല്ലം ബീച്ചിൽ സംഘടിപ്പിച്ചു. മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനംചെയ്തു. നെഹ്റു യുവകേന്ദ്ര യൂത്ത് ഓഫീസർ സന്ദീപ് കൃഷ്ണൻ പങ്കെടുത്തു. ദ്വൈവാര സ്വച്ഛതാ ഹി സേവാ പ്രോഗ്രാമിന് പ്രിൻസിപ്പൽ ആർ ജോളി ബോസ്, എൻഎസ്എസ് ജില്ലാ കോ ഓർഡിനേറ്റർ ജി ഗോപകുമാർ, പ്രോഗ്രാം ഓഫീസർ ടി തുഷാദ്, വളന്റിയർ ലീഡേഴ്സ് എന്നിവർ നേതൃത്വം നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top