ചവറ
തേവലക്കര പഞ്ചായത്ത് എംസിഎഫ് ബെയിലിങ് മെഷീൻ പഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ദു ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് എസ് ഷാനവാസ് അധ്യക്ഷനായി. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 8.50ലക്ഷംരൂപ ചെലവഴിച്ചാണ് ബെയിലിങ് മെഷീൻ സ്ഥാപിച്ചത്. പഞ്ചായത്തിലെ 23 വാർഡിൽനിന്ന് ശേഖരിക്കുന്ന അജൈവവസ്തുക്കൾ 42 മിനി എംസിഎഫുകളിലും പിന്നീട് തേവലക്കര മാർക്കറ്റിലെ എംസിഎഫിലും തരം തിരിച്ചതിനുശേഷം ബെയിലിങ് മെഷീൻ ഉപയോഗിക്കുന്നത് കൊണ്ട് നിലവിലുള്ളതിനേക്കാള്‍ അജൈവവസ്തുക്കളുടെ നാലുമടങ്ങ് നീക്കംചെയ്യാൻ കഴിയും. ശുചിത്വ തേവലക്കര എന്ന ആശയം പൂർണമായും നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. ജില്ലാ പഞ്ചായത്ത് അംഗം എസ് സോമൻ, സ്ഥിരം സമിതി അധ്യക്ഷരായ യു ഫാത്തിമാകുഞ്ഞ്, പി ഫിലിപ്പ്, ജനപ്രതിനിധികളായ സുമയ്യാ അഷ്റഫ്, ജി പ്രദീപ് കുമാർ, അനസ് യൂസുഫ്, പ്രസന്നകുമാരി, എം എ അൻവർ, അനസ് നാത്തയ്യത്ത്, ലളിതാ ഷാജി, ഹരിതമിഷൻ കോ –-ഓർഡിനേറ്റർ തൊടിയൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രാധാമണി, ഓമനക്കുട്ടൻപിള്ള, ഷെമീനാതാഹിർ, ജി അനിൽകുമാർ, പ്രിയങ്കാ ഷൈലേഷ്, അനസ്, എന്നിവർ പങ്കെടുത്തു. അസിസ്റ്റന്റ് സെക്രട്ടറി പ്രദീപ് ഫെർണാണ്ടസ് റിപ്പോർട്ട് അവതരണവും വിഇഒ ഷീബ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..